ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെയും ജീവനക്കാരെയും പുറത്തെത്തിക്കും

trump

പ്രൊജക്ട് ഫ്രീഡം എന്നപേരിലാണ് പുതിയ പ്ലാന്‍ എന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. 

ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിക്കാന്‍ ഡോണള്‍ഡ് ട്രംപിന്റെ പുതിയ പ്ലാന്‍. പ്രൊജക്ട് ഫ്രീഡം എന്നപേരിലാണ് പുതിയ പ്ലാന്‍ എന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. 

കപ്പലുകളും അതിലെ ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിക്കുകയാണ് ലക്ഷ്യമെന്ന് ട്രംപ് വ്യക്തമാക്കി. ഹോര്‍മുസ് പ്രതിസന്ധിയില്‍ ഇറാനുമായി പോസിറ്റീവായ ചര്‍ച്ചകളാണ് നടക്കുന്നത്. ഈ ചര്‍ച്ചകള്‍ എല്ലാവര്‍ക്കും ഗുണകരമായ ഒരു തീരുമാനത്തില്‍ എത്തിച്ചേരുമെന്നും ട്രംപ് പറയുന്നു. എന്നാല്‍ അമേരിക്കയുടെ നാവിക ഉപരോധവും ഹോര്‍മുസിലെ ഇറാന്റെ നിയന്ത്രണ എന്നിവ സംബന്ധിച്ച് ട്രംപ് നിലപാട് പറഞ്ഞിട്ടില്ല.

Tags