ഇറാന്‍ നല്‍കിയ റൂട്ട് അവഗണിച്ച് പോയ കപ്പല്‍ ഹോര്‍മൂസില്‍ അപകടത്തില്‍പ്പെട്ടു
ഏത് കപ്പലാണെന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അമേരിക്ക - ഇറാന്‍ സമാധാന ധാരണക്ക് പിന്നാലെ തുറന്ന ഹോര്‍മൂസ് കടലിടുക്കില്‍ കപ്പല്‍ അപകടം. ഇറാന്‍ നല്‍കിയ റൂട്ട് അവഗണിച്ച് പോയ കപ്പലാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വ്യക്തമാകുന്നത്. തങ്ങള്‍ നല്‍കിയ റൂട്ട് അവഗണിച്ച വിദേശ കപ്പല്‍ ഹോര്‍മൂസിലെ മണല്‍ തിട്ടയില്‍ ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്നാണ് ഇറാന്‍ പറയുന്നത്. ഏത് കപ്പലാണെന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അതേസമയം ഹോര്‍മൂസിലെ മൈനുകള്‍ നീക്കം ചെയ്യുക സങ്കീര്‍ണമാണെന്നും, അന്താരാഷ്ട്ര വിദഗ്ദരുടെ സേവനം ആവശ്യമാണെന്നും ഖത്തര്‍ വ്യക്തമാക്കി. അമേരിക്ക - ഇറാന്‍ സമാധാന ധാരണയുടെ ഭാഗമായ നേരിട്ടുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ നടക്കുന്നില്ലെന്നും ഖത്തര്‍ വിവരിച്ചു. അതിനിടെ അമേരിക്ക തടഞ്ഞുവെച്ച ഇറാന്റെ സ്വത്തുക്കളില്‍ 1200 കോടി ഡോളര്‍ നേരിട്ട് ലഭിക്കേണ്ടത് അനിവാര്യമാണെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ പറഞ്ഞു.
.jpg)

