ഹോർമുസ് കടലിടുക്കിൽ മൂന്ന് എണ്ണക്കപ്പലുകൾക്ക് തീപിടിത്തം; കടൽഗതാഗതത്തിൽ ആശങ്ക

Hormuz

 ലോകത്തെ പ്രധാന എണ്ണക്കടത്തു പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൽ മൂന്ന് എണ്ണക്കപ്പലുകൾക്ക് തീപിടിച്ചതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ് നാവികസേന അറിയിച്ചു. കടലിടുക്കിലെ മൈനുകളിൽ കപ്പലുകൾ ഇടിച്ചതിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്നാണ് ഇറാന്റെ വിശദീകരണം.

രണ്ട് കപ്പലുകൾ കിഴക്കൻ ഭാഗത്ത് നാവിക മൈനുകളിൽ ഇടിച്ചതായും തുടർന്ന് മൂന്ന് കപ്പലുകളിലും സ്ഫോടനവും തീപിടിത്തവും ഉണ്ടായതായും ഇറാൻ അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിടുമെന്നും ഇറാൻ സൈനിക വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.

ആഗോള എണ്ണവിതരണത്തിൽ നിർണായക പങ്കുള്ള മേഖലയാണ് ഹോർമുസ് കടലിടുക്ക്. ഇവിടെ കപ്പൽ ഗതാഗതം തടസ്സപ്പെടുന്നത് അന്താരാഷ്ട്ര വിപണിയെയും എണ്ണവിലയെയും ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്. 

Tags