‘അവാമി ലീഗ് അംഗങ്ങളെ ലക്ഷ്യമിട്ട് ആക്രമിക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്ന ദിവസം വരും’ : ഷെയ്ഖ് ഹസീന


ഡൽഹി : ഈശ്വരൻ തനിക്ക് ആയുസ് നീട്ടിത്തന്നതിന് ഒരു കാരണമുണ്ടെന്നും അവാമി ലീഗ് അംഗങ്ങളെ ലക്ഷ്യമിട്ട് ആക്രമിക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്ന ദിവസം വരുമെന്നും ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. രാജ്യത്ത് മടങ്ങിവരുമെന്നും അവർ വ്യക്തമാക്കി. ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ മുഖ്യഉപദേഷ്ടാവ് മുഹമ്മദ് യൂനിസിനെതിരേയും ഹസീന പരാമർശങ്ങൾ നടത്തി. ഒരിക്കലും ജനങ്ങളെ സ്നേഹിക്കാത്ത ഒരാൾ എന്ന് അവർ യൂനിസിനെ വിശേഷിപ്പിച്ചു.
അയാൾ ഉയർന്ന പലിശയ്ക്ക് ചെറിയ തുകകൾ വായ്പയെടുത്ത് ആ പണമുപയോഗിച്ച് വിദേശത്ത് ആഡംബരജീവിതം നയിച്ചു. അയാളുടെ കാപട്യം അന്ന് ഞങ്ങൾ തിരിച്ചറിയാത്തതിനാൽ ഞങ്ങളയാളെ കണക്കറ്റ് സഹായിച്ചു. പക്ഷേ ജനങ്ങൾക്ക് അതുകൊണ്ട് യാതൊരു നേട്ടവുമുണ്ടായില്ല. സ്വന്തം നേട്ടത്തിനായി അയാൾ നന്നായി പ്രവർത്തിച്ചു. പിന്നെ അയാൾക്ക് അധികാരത്തോട് ഭ്രമമായി. ആ അധികാരമോഹമാണ് ബംഗ്ലാദേശിനെ എരിയിച്ചുകൊണ്ടിരിക്കുന്നത്, ഷെയ്ഖ് ഹസീന പറഞ്ഞു.
