നിയമ ജോലി ഉപേക്ഷിച്ച് നായയെ നോക്കുന്ന ജോലി ഏറ്റെടുത്തു ; വരുമാനം ദിവസവും നാനൂറ് പൗണ്ടായെന്ന് യുവതി

uk job

നിയമ മേഖലയില്‍ നാലു വര്‍ഷത്തോളം ജോലി ചെയ്ത ലിസ് ഈസ്റ്റിന് ജോലി സമ്മര്‍ദ്ദം താങ്ങാന്‍ കഴിഞ്ഞിരുന്നില്ല.

ജോലി ഉപേക്ഷിച്ച് പുതിയ കരിയര്‍ കണ്ടെത്തിയതോടെ സന്തോഷവതിയെന്ന് 30 കാരിയായ ലിസ് ഈസ്റ്റ്. ബ്രിട്ടനിലെ ക്രിമിനല്‍ ഡിഫന്‍സ് മേഖലയില്‍ നിയമ സഹായിയായി ജോലി ചെയ്തിരുന്ന അവര്‍ ആ ജോലി ഉപേക്ഷിച്ച് ഫുള്‍ ടൈം ഡോഗ് വാക്കറായി മാറുകയായിരുന്നു. ഇന്നു ദിവസവും ഏകദേശം 300 മുതല്‍ 400 പൗണ്ടുവരെ വരുമാനം നേടുന്നുണ്ട് ലിസ്. അതായത് 51400 രൂപയോളം.


നിയമ മേഖലയില്‍ നാലു വര്‍ഷത്തോളം ജോലി ചെയ്ത ലിസ് ഈസ്റ്റിന് ജോലി സമ്മര്‍ദ്ദം താങ്ങാന്‍ കഴിഞ്ഞിരുന്നില്ല. അഡ്മിനിസ്ട്രേറ്റീവ് ജോലികള്‍ മുതല്‍ കോടതിയിലെത്തുന്നതും ജയിലുകള്‍ സന്ദര്‍ശിക്കുന്നതും ക്ലയ്ന്റുകളുമായി സംസാരിക്കുന്നതും ഉള്‍പ്പെടെ നിരവധി ചുമതലകള്‍ കൈകാര്യം ചെയ്യേണ്ടിവന്നിരുന്നു. ലിസിന് വ്യക്തിജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സമയം കണ്ടെത്താനായില്ല. ജോലി സമ്മര്‍ദ്ദം കൂടിയതോടെയാണ് മാറ്റി ചിന്തിക്കാന്‍ തുടങ്ങിയത്.


ഡോഗ് വാക്കിങ്ങും ഡോഗ് ബോര്‍ഡിങ്ങും ചെയ്യുന്ന ലിസിന്റെ ഭര്‍ത്താവ് വളരെ സന്തോഷവാനായി കണ്ടതോടെയാണ് ലിസും പുതിയ കരിയറിനെ കുറിച്ച് ചിന്തിച്ചത്. തുടക്കത്തില്‍ ചെലവു കണഅടെത്താന്‍ പബ്ബിലും ജോലി ചെയ്തു. ഒരു വര്‍ഷത്തിനുള്ളില്‍ സ്ഥിരം ഉപഭോക്താക്കളെ ലഭിച്ചതോടെ ബിസിനസ് വളര്‍ന്നു. നാല് ഗ്രൂപ്പ് വാക്കുകളാണ് ലിസ് നടത്തുന്നത്. ഒരു ദിവസം 20 മുതല്‍ 30 നായകളെയാണ് പരിചരിക്കുന്നത്. ഓരോ നായക്കും മണിക്കൂറിന് 14 പൗണ്ട് ഈടാക്കുന്നു. ദിവസവും 400 പൗണ്ട് വരെ വരുമാനം ലഭിക്കുന്നതായി ലിസ് പറയുന്നു.
നിയമ മേഖലയിലെ ജോലിയേക്കാളും വരുമാനവും സമയവും ലഭിക്കുന്നു. നിയമത്തിലെ ബിരുദം എപ്പോഴും തനിക്കൊപ്പമുണ്ടെന്നും ഭാവിയില്‍ ഈ മേഖലയിലേക്ക് തിരിച്ചുപോകണമെങ്കില്‍ ആവാമെന്നും ഇവര്‍ വ്യക്തമാക്കുന്നു.എന്നാല്‍ ഇപ്പോഴത്തെ ജോലി ഇഷ്ടപ്പെട്ടതിനാല്‍ തിരികെ പോകുന്നതിനുള്ള സാധ്യത കുറവെന്നും ഇവര്‍ വ്യക്തമാക്കി.
 

Tags