രൂക്ഷമായ വൈദ്യുതി തടസ്സം ; ക്യൂബയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫീസ് സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധക്കാര്‍ ആക്രമിച്ചു
പാര്‍ട്ടി ഓഫിസിന് നേരെയുള്ള ആക്രമണം ക്യൂബന്‍ പ്രസിഡന്റ് മിഗുവല്‍ ഡയസ് സ്ഥിരീകരിച്ചു.
മധ്യ ക്യൂബയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫീസ് സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധക്കാര്‍ ആക്രമിച്ചതായി സര്‍ക്കാര്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. യുഎസ് എണ്ണ ഉപരോധം കാരണം രൂക്ഷമായ വൈദ്യുതി തടസ്സങ്ങളെ തുടര്‍ന്നാണ് പ്രക്ഷോഭകര്‍ പാര്‍ട്ടി ഓഫിസിന് നേരെ ആക്രമമഴിച്ചുവിട്ടത്. വൈദ്യുതി മുടക്കത്തിനും ഭക്ഷ്യക്ഷാമത്തിനുമെതിരെ വെള്ളിയാഴ്ച വൈകുന്നേരം മൊറോണ്‍ നഗരത്തില്‍ സമാധാനപരമായി ആരംഭിച്ച റാലി ശനിയാഴ്ച പുലര്‍ച്ചെ അക്രമാസക്തമായതായി ഇന്‍വാസര്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു.
tRootC1469263">പാര്‍ട്ടി ഓഫിസിന് നേരെയുള്ള ആക്രമണം ക്യൂബന്‍ പ്രസിഡന്റ് മിഗുവല്‍ ഡയസ് സ്ഥിരീകരിച്ചു. നീണ്ടുനില്‍ക്കുന്ന വൈദ്യുതി മുടക്കത്തിനെതിരായ ദേഷ്യം മനസ്സിലാക്കാവുന്നതേയുള്ളൂവെന്നും എന്നാല്‍, നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ക്യൂബയുടെ ഏറ്റവും പ്രധാനപ്പെട്ട വിദേശ സഹായിയായ വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ജനുവരിയില്‍ പിടികൂടിയതിനുശേഷം അമേരിക്ക ക്യൂബയ്ക്കെതിരായ നടപടികള്‍ കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്. ക്യൂബയിലേക്കുള്ള വെനിസ്വേലന്‍ എണ്ണ കയറ്റുമതി നിര്‍ത്തിവച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ക്യൂബയ്ക്ക് എണ്ണ വില്‍ക്കുന്ന ഏതൊരു രാജ്യത്തിനും മേല്‍ തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി.
അമേരിക്കന്‍ ഉപരോധം കാരണം ഭക്ഷണം, ഇന്ധനം, വൈദ്യുതി, മരുന്ന് എന്നിവയുടെ ക്ഷാമം ക്യൂബ നേരിടുന്നു. പ്രതിസന്ധി പരിഹരിക്കുന്നതിനായി വാഷിംഗ്ടണുമായി ചര്‍ച്ചകള്‍ ആരംഭിച്ചതായി ക്യൂബന്‍ സര്‍ക്കാര്‍ വെള്ളിയാഴ്ച അറിയിച്ചു.
.jpg)


