വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് ഏഴു മാസം പ്രായമുള്ള പലസ്തീന്‍ കുഞ്ഞ് കൊല്ലപ്പെട്ട സംഭവം ; കാറിന്റെ വേഗത കുറച്ചിട്ടും വെടിയുതിര്‍ത്തതെന്ന് വീഡിയോയില്‍ വ്യക്തം
കഴിഞ്ഞ വെള്ളിയാഴ്ചയാണ് വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സൈനികര്‍ ഈ കുടുംബത്തിന്റെ വാഹനത്തിന് നേരെ വെടിവെച്ചത്.
വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് ഏഴു മാസം പ്രായമുള്ള പലസ്തീന്‍ കുഞ്ഞ് കൊല്ലപ്പെട്ട സംഭവത്തില്‍, ഇസ്രായേല്‍ സൈന്യത്തിന്റെ ഔദ്യോഗിക വിശദീകരണങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളയുന്ന പുതിയ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. കുഞ്ഞിന്റെ അമ്മയുടെ കൈകളിലിരിക്കെയാണ് സാം അബു ഹൈക്കല്‍ എന്ന പിഞ്ചുകുഞ്ഞ് വെടിയേറ്റു മരിച്ചത്. കുടുംബം സഞ്ചരിച്ചിരുന്ന കാറിന്റെ വേഗത സൈനിക പോസ്റ്റിന് സമീപമെത്തിയപ്പോള്‍ കുറയുന്നതായും തുടര്‍ന്ന് സൈനികര്‍ വാഹനത്തിന് നേരെ വെടിയുതിര്‍ക്കുന്നതായും വ്യക്തമാകുന്നതാണ് പുറത്ത് വന്ന വീഡിയോ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സൈനികര്‍ ഈ കുടുംബത്തിന്റെ വാഹനത്തിന് നേരെ വെടിവെച്ചത്.
സൈനികരുടെ നിര്‍ദ്ദേശപ്രകാരം വണ്ടി നിര്‍ത്താന്‍ ശ്രമിച്ചിട്ടും സൈന്യം ക്രൂരമായി വെടിയുതിര്‍ക്കുകയായിരുന്നു എന്ന് വ്യക്തമായതോടെ വലിയ ജനരോഷമാണ് പ്രദേശത്ത് ഉയര്‍ന്നത്. ഈ ആക്രമണത്തില്‍ ഏഴ് മാസം പ്രായമുള്ള സാം കൊല്ലപ്പെടുകയും അവന്റെ അമ്മ ദാനിയ അബു ഹൈക്കല്‍, പിതാവ് ഫഹദ് അബു ഹൈക്കല്‍ എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
.jpg)

