ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചടി; ഓസ്‌ട്രേലിയ വിസാ നിയമങ്ങൾ കൂടുതൽ കർശനം
ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചടി; ഓസ്‌ട്രേലിയ വിസാ നിയമങ്ങൾ കൂടുതൽ കർശനം
ഓസ്‌ട്രേലിയൻ വിദ്യാർത്ഥി വിസ പരിശോധനകൾ കടുപ്പിച്ചു ഇന്ത്യ ഹൈ റിസ്‌ക് പട്ടികയിൽ. ഇനി മുതൽ വിസാ നടപടികൾ കൂടുതൽ കടുപ്പിക്കും ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കൂടുതൽ കർശന പരിശോധനകൾക്ക് വിധേയരാകേണ്ടി വരും. ഇന്ത്യടെക്കൂടാതെ നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ എന്നീ രാജ്യങ്ങളും ഈ പുതുക്കിയ പട്ടികയിൽ ഉൾപ്പെടുന്നു.
tRootC1469263">ഈ പുതിയ തീരുമാനം ജനുവരി 8 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. സിംപ്ലിഫൈഡ് സ്റ്റുഡന്റ് വിസ ഫ്രെയിം വർക്ക് (SSVF) പ്രകാരം ഈ നാല് ദക്ഷിണേഷ്യൻ രാജ്യങ്ങളെ എവിഡന്സ് ലെവൽ 2-വിൽ നിന്നും എവിഡന്സ് ലെവൽ 3-യിലേക്കാണ് മാറ്റിയിരിക്കുന്നത്. വിസ മാനദണ്ഡങ്ങൾ അഴിമതി രഹിതമായി നടക്കാനാണ് ഈ പുതിയ നടപടി എന്ന് അധികൃതർ അറിയിച്ചു. , ഓസ്‌ട്രേലിയയിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം തേടുന്ന യഥാർത്ഥ വിദ്യാർത്ഥികളെ തുടർന്നും സഹായിക്കുന്നതിനായാണ് ഈ മാറ്റം എന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഓസ്‌ട്രേലിയയിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും അവിടെ താമസിക്കുന്ന കാലയളവിൽ ഉയർന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭിക്കണം. അന്താരാഷ്ട്ര വിദ്യാഭ്യാസ സംവിധാനത്തിനും വിദ്യാർത്ഥി വിസാ പദ്ധതിക്കും ശരിയായ ക്രമീകരണങ്ങൾ ഉണ്ടാകണം അതുവഴി മികച്ച വിദ്യാഭ്യാസമാണ് ലഭിക്കുന്നതെന്ന ആത്മവിശ്വാസം വിദ്യാർത്ഥികൾക്കും ലഭിക്കും എന്നും പറയുന്നു.
ഇന്ത്യൻ വിദ്യാർത്ഥികളെ സംബന്ധിച്ച് ഈ മാറ്റം കൂടുതൽ കർശനമായ വിസാ നടപടികളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇനി മുതൽ അപേക്ഷകൾ കൂടുതൽ സൂക്ഷ്മമായി പരിശോധിക്കും. അധിക രേഖകൾ ആവശ്യപ്പെടാനും വിശദമായ പശ്ചാത്തല പരിശോധനകൾ നടത്താനും സാധ്യതയുണ്ട്.
.jpg)


