15 വർഷത്തിനിടെ 38 പേരെ കൊന്നു തിന്ന സീരിയൽ കില്ലർ ഉഗാണ്ടയിൽ പിടിയിൽ

Serial killer who killed 38 people over 15 years arrested in Uganda

കമ്പാല: 15 വർഷത്തിനിടെ 38 പേരെ കൊലപ്പെടുത്തി മാംസം ഭക്ഷിച്ച സീരിയൽ കില്ലറെ ഉഗാണ്ട സൈന്യം പിടികൂടി. മുജൂരിസി മോസസ് എന്നയാളാണ് അറസ്റ്റിലായത്. 2010 മുതൽ 2025 വരെയുള്ള കാലയളവിൽ മസാക, ഇബാണ്ട, കാസോ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇയാൾ ക്രൂരമായ കൊലപാതകങ്ങൾ നടത്തിയതെന്ന് ഉഗാണ്ട പ്രതിരോധ മേധാവി ജനറൽ മുഹൂസി കൈനേരുഗാബ അറിയിച്ചു. രാജ്യത്തെ ഏറ്റവും അപകടകാരിയായ സീരിയൽ കില്ലറാണ് ഇയാളെന്നും അദ്ദേഹം വ്യക്തമാക്കി.

കുടുംബങ്ങളെ അപ്പാടെ ലക്ഷ്യമിട്ട് വീടുകളിൽ അതിക്രമിച്ചുകയറി വാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുന്നതാണ് ഇയാളുടെ രീതി. പാസ്റ്റർ സ്റ്റീവൻ മുഗാമ്പെയുടെ വീടിന്റെ ഭിത്തി ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ച് തുരന്നാണ് ഇയാൾ അകത്തുകടന്നത്. വിവാഹവാഗ്ദാനം നൽകിയും ചിലരെ കെണിയിൽ പെടുത്തി കൊലപ്പെടുത്തിയിട്ടുണ്ട്. മുൻപ് പലതവണ അറസ്റ്റിലായിട്ടുണ്ടെങ്കിലും തെളിവുകളുടെ അഭാവത്തിൽ വെറുതെ വിടുകയായിരുന്നു. ഇത്തവണ പ്രതിയെ പൊതു വിചാരണയ്ക്ക് വിധേയനാക്കി കർശന ശിക്ഷ ഉറപ്പാക്കുമെന്ന് പ്രതിരോധ മേധാവി വ്യക്തമാക്കി.

Tags