രണ്ടാംഘട്ട ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് പാകിസ്ഥാനില്‍ തുടക്കമാകുന്നു; സമാധാന നിര്‍ദ്ദേശങ്ങള്‍ കൈമാറും
ഇറാന്‍ തങ്ങളുടെ സമാധാന നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയില്‍ അമേരിക്കയ്ക്ക് കൈമാറുമെന്നാണ് സൂചന.
പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള നിര്‍ണ്ണായകമായ രണ്ടാംഘട്ട ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് പാകിസ്ഥാനില്‍ തുടക്കമാകുന്നു. ഇതിന്റെ ഭാഗമായി ഇരുരാജ്യങ്ങളുടെയും ഉന്നതതല നയതന്ത്ര പ്രതിനിധി സംഘങ്ങള്‍ നാളെയോടെ ഇസ്ലാമാബാദിലെത്തും. അമേരിക്കയുടെ മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, ജാരെദ് കുഷ്‌നര്‍ എന്നിവര്‍ നയിക്കുന്ന യുഎസ് സംഘവും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചിയുടെ നേതൃത്വത്തിലുള്ള സംഘവുമാണ് ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്.
ഇറാന്‍ തങ്ങളുടെ സമാധാന നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയില്‍ അമേരിക്കയ്ക്ക് കൈമാറുമെന്നാണ് സൂചന. നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള വെടിനിര്‍ത്തല്‍ ഈ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നത് വരെ മാത്രമായിരിക്കും എന്നത് ചര്‍ച്ചയുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. സങ്കീര്‍ണ്ണമായ വിഷയങ്ങളില്‍ ഇറാന്‍ സ്വീകരിക്കുന്ന നിലപാട് മേഖലയിലെ സമാധാന നീക്കങ്ങളില്‍ നിര്‍ണ്ണായകമാകും.
.jpg)

