10 വയസ്സിൽ താഴെയുള്ള കുട്ടികളെ മുൻസീറ്റിൽ ഇരുത്തരുത് ; മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

10 വയസ്സിൽ താഴെയുള്ള കുട്ടികളെ മുൻസീറ്റിൽ ഇരുത്തരുത് ; മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം
driving
driving

ദോഹ: ഓടുന്ന വാഹനങ്ങളിൽ കുട്ടികളെ ഇരുത്തുന്നതുമായി ബന്ധപ്പെട്ട് ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം (MoI).

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുക എന്നത് ഒഴിവാക്കാനാവാത്ത ഒരു ഉത്തരവാദിത്തമാണ്, ഓപ്ഷനല്ല എന്നും മന്ത്രാലയം വ്യക്തമാക്കി.

പ്രധാന നിർദ്ദേശങ്ങൾ

tRootC1469263">

* പത്ത് വയസ്സിന് താഴെയുള്ള കുട്ടികളെ വാഹനത്തിന്റെ മുൻസീറ്റിൽ ഇരുത്തുന്നത് ഗുരുതരമായ നിയമലംഘനമാണ്. ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ (55)-ന്റെ ക്ലോസ് (3) പ്രകാരം ഇത് കുട്ടികളുടെ സുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്ന പ്രവൃത്തിയാണ്.

* ഒരു വാഹനാപകടമുണ്ടായാൽ, മുൻസീറ്റിലിരിക്കുന്ന പത്ത് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മുതിർന്നവരെ അപേക്ഷിച്ച്‌ എട്ട് മടങ്ങ് കൂടുതൽ ഗുരുതരമായ പരുക്കുകൾ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.

* മുതിർന്നവർക്ക് വേണ്ടിയാണ് എയർബാഗ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിന്റെ ശക്തിയും കുട്ടികളുടെ ചെറിയ ശരീരവും അപകടത്തിൽ കുട്ടികൾക്കുണ്ടാകുന്ന പരുക്ക് മാരകമാകാൻ ഇടവരുത്തുമെന്നും എന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

* കുട്ടികളെ എപ്പോഴും പിൻസീറ്റിൽ മാത്രമേ ഇരുത്താവൂ. കുട്ടിയുടെ പ്രായത്തിനും ഭാരത്തിനും അനുയോജ്യമായ സുരക്ഷാ സീറ്റിൽ (child safety seat) അവരെ ഇരുത്തണം.

* സുരക്ഷാ സീറ്റ് കൃത്യമായി ഉറപ്പിച്ചിട്ടുണ്ടെന്നും എല്ലാ യാത്രകളിലും സീറ്റ് ബെൽറ്റുകൾ ഉപയോഗിക്കുന്നുണ്ടെന്നും മുതിർന്നവർ ഉറപ്പാക്കണം.
ഒരു കാരണവശാലും കുട്ടിയെ വാഹനത്തിനുള്ളിൽ തനിച്ചാക്കി പോകരുത്.

Tags