യുഎസിലെ സ്‌കൂളില്‍ വെടിവയ്പ്പ് ; അധ്യാപികയും മൂന്നു കുട്ടികളും കൊല്ലപ്പെട്ടു ; അക്രമി കൗമാരക്കാരന്‍

murder

പ്രദേശവാസിയായ ഒരാള്‍ അക്രമിയെ വെടിവയ്ക്കുകയായിരുന്നു.

ഒറിഗണിലെ ബെന്‍ഡിലുള്ള എലിമെന്ററി സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ മൂന്നു കുട്ടികളും ഒരു അധ്യാപികയും കൊല്ലപ്പെട്ടു. 5,8,11 വയസ്സു പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. 16 വയസ്സുള്ള അക്രമിയെ സ്‌കൂളിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

പ്രദേശവാസിയായ ഒരാള്‍ അക്രമിയെ വെടിവയ്ക്കുകയായിരുന്നു. വെടിവെപ്പ് നടക്കുന്നതായി സന്ദേശം ലഭിച്ചയുടന്‍ സ്ഥലത്തെത്തിയതായി പൊലീസ് പറഞ്ഞു.
കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ കഴിഞ്ഞ വര്‍ഷത്തെ കണക്കുപ്രകാരം 459 വിദ്യാര്‍ത്ഥികളാണുള്ളത്. സ്‌കൂളിലെ സ്ഥിതി ഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ഒറിഗണ്‍ ഗവര്‍ണര്‍ ടൈന കോടെക് പറഞ്ഞു.
 

Tags