സൗദിയിലെ ജിമ്മുകളിലും സ്‌പോർട്‌സ് സെന്ററുകളിലും സൗദിവൽക്കരണം ശക്തമാക്കുന്നു: നവംബർ 18-നകം നടപടികൾ പൂർത്തിയാക്കാൻ നിർദേശം

Saudiization is intensifying in gyms and sports centers in Saudi Arabia: Instructions to complete the process by November 18

റിയാദ്: സൗദി അറേബ്യയിലെ ജിമ്മുകളിലും സ്‌പോർട്‌സ് സെന്ററുകളിലും സ്വദേശിവൽക്കരണം കർശനമാക്കാനൊരുങ്ങി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം. ഇതിനായുള്ള നടപടികൾ ഈ മാസം 18-നകം പൂർത്തിയാക്കണമെന്ന് മന്ത്രാലയം സ്ഥാപനങ്ങൾക്ക് കശന നിർദേശം നൽകി. സ്വകാര്യ മേഖലയിലെ കായിക രംഗത്ത് സ്വദേശികൾക്കായി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കായിക മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ നടപ്പിലാക്കുന്ന ഈ പദ്ധതി പ്രകാരം, പുരുഷന്മാരുടെയും സ്ത്രീകളുടെയും ജിമ്മുകളിൽ ആകെ ജീവനക്കാരുടെ 15 ശതമാനം സൗദി പൗരന്മാരായിരിക്കണം. നാലോ അതിലധികമോ തൊഴിലാളികൾ ജോലി ചെയ്യുന്ന എല്ലാ സ്‌പോർട്‌സ് സ്ഥാപനങ്ങൾക്കും ഈ നിയമം ബാധകമാണ്.

സ്‌പോർട്‌സ് കോച്ച്, പ്രൊഫഷണൽ ഫുട്‌ബോൾ കോച്ച്, വാട്ടർ സ്‌പോർട്‌സ് കോച്ച്, സ്‌പോർട്‌സ് സൂപ്പർവൈസർ, ഐസ് സ്‌പോർട്‌സ് കോച്ച്, മാർഷ്യൽ ആർട്‌സ് കോച്ച് തുടങ്ങിയ പ്രധാന തസ്തികകളിലെല്ലാം സൗദിവൽക്കരണം നിർബന്ധമാക്കിയിട്ടുണ്ട്.പദ്ധതി കൃത്യമായി നടപ്പിലാക്കുന്ന സ്ഥാപനങ്ങൾക്ക് റിക്രൂട്ട്‌മെന്റിനും ജീവനക്കാരുടെ പരിശീലനത്തിനുമായി മന്ത്രാലയത്തിന്റെ പ്രത്യേക പ്രോത്സാഹനങ്ങളും 'ഹദഫ്' പദ്ധതിയുടെ സാമ്പത്തിക പിന്തുണയും ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.

 

Tags