ഇന്ത്യയിലെ ചിക്കനും മുട്ടയും വേണ്ട...വിലക്ക് ഏർപ്പെടുത്തി സൗദി
റിയാദ്: ഇന്ത്യ ഉൾപ്പടെ നാൽപ്പത് രാജ്യങ്ങളിൽ നിന്നുള്ള കോഴിയിറച്ചിയും മുട്ടയും ഉൾപ്പെടെയുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ച് സൗദിഅറേബ്യ. 16 രാജ്യങ്ങൾക്ക് ഭാഗിക നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. പകർച്ചവ്യാധികളുടെ പശ്ചാത്തലത്തിൽ മുൻകരുതൽ എന്ന നിലയിലാണ് നിരോധനം. ഇന്ത്യക്കു പുറമേ അഫ്ഗാനിസ്ഥാൻ, ജർമനി, ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള കോഴിയിറച്ചിയും വിലക്കിയിട്ടുണ്ട്.
tRootC1469263">പകർച്ചവ്യാധികൾ ഇല്ലാതാകുന്ന മുറയ്ക്ക് നിരോധനവും നീക്കം ചെയ്യുമെന്നാണ് കരുതുന്നത്. ഇന്ത്യയിൽ നിന്ന് വൻതോതിൽ കോഴിയിറച്ചി ഉൾപ്പെടെയുള്ള പൗൾട്രി ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നായിരുന്നു സൗദി അറേബ്യ.അതു കൊണ്ടു തന്നെ നിരോധനം ഇന്ത്യൻ വിപണിയെ കാര്യമായി ബാധിക്കും. സാമ്പത്തിക വർഷത്തിലെ ആദ്യത്തെ ആറു മാസത്തിനിടെ മാത്രം 149 മില്യൺ ഡോളറിന്‍റെ ഉത്പന്നങ്ങളാണ് ഇന്ത്യ സൗദിയിലേക്ക് കയറ്റുമതി ചെയ്തത്.
.jpg)


