അമേരിക്കൻ ആക്രമണത്തിൽ തകർന്ന വെനിസ്വേലൻ സൈനിക ക്യാമ്പിൻറെ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത്
കരക്കാസ്: വെനിസ്വേലയിൽ കടന്ന് പ്രസിഡൻറ് നികളസ് മദൂറോയെയും ഭാര്യയെയും ബന്ദിയാക്കി തട്ടിക്കൊണ്ടുവന്ന സൈനിക നീക്കത്തിൽ തകർന്ന സൈനിക ക്യാമ്പിൻറെ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത്. വെനിസ്വേലൻ തലസ്ഥാനമായ കരക്കാസിലെ സൈനിക ക്യാമ്പിലെ പല കെട്ടിടങ്ങളും തകർന്നത് ചിത്രങ്ങളിലുണ്ട്.
tRootC1469263">സൈനിക ക്യാമ്പിലെ വസതിയിൽനിന്നാണ് മദൂറോയെ അമേരിക്കൻ സൈന്യം ബന്ദിയാക്കിയത്. ഇവിടെ കനത്ത നാശം തന്നെയാണ് സംഭവിച്ചതെന്ന് ചിത്രങ്ങളിൽനിന്ന് വ്യക്തമാണ്.
എഫ്-22, എഫ്-35, എഫ്-18, ഇഎ-18, ഇ-2, ബി-1 തുടങ്ങിയ യുദ്ധ വിമാനങ്ങളും സഹായത്തിനുണ്ടായിരുന്ന മറ്റു വിമാനങ്ങളും പ്രാദേശിക സമയം പുലർച്ച 2.01 ഓടെയാണ് മദുറോയുടെ വസതിയുടെ വളപ്പിന് മുകളിലെത്തിയത്. മദുറോയുടെ വസതിയിലെ തത്സമയ വിവരങ്ങൾ പകർത്താൻ നിരവധി ഡ്രോണുകളും എത്തിയിരുന്നു. നിലത്തിറങ്ങിയ സൈന്യം മദുറോയുടെ സുരക്ഷ സൈന്യത്തെ തുടച്ചുമാറ്റുകയാണ് ആദ്യം ചെയ്തത്. ഏഴോളം സ്ഫോടനങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്. അരമണിക്കൂറിനുള്ളിൽ മദുറോയെ സൈന്യം പിടികൂടുകയും ചെയ്തു.
.jpg)


