ഇറാനില്‍ നിന്ന് ഇന്ധന ഇറക്കുമതി നടത്തിയെന്ന് ആരോപിച്ച് ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി യുഎസ്

Donald Trump

രണ്ട് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട അഞ്ച് വ്യക്തികളെ അവരുടെ കമ്പനികളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തുന്നതില്‍ നിന്നും തടഞ്ഞതായാണ് റിപ്പോര്‍ട്ട്.

ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി യു എസ്. ഇറാനില്‍ നിന്ന് ഇന്ധന ഇറക്കുമതി നടത്തിയെന്ന് ആരോപിച്ചാണ് അമേരിക്കയുടെ ഉപരോധം. മുംബൈ ആസ്ഥാനമാക്കിയുള്ള രണ്ട് ഇന്ത്യന്‍ കമ്പനികള്‍ക്കും അഞ്ച് വ്യക്തികള്‍ക്കുമാണ് ഉപരോധം ഏര്‍പ്പെടുത്തിയത്. SSPL സൊലൂഷന്‍സ്, സമുദ്ര മറൈന്‍ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികള്‍ക്കാണ് ഉപരോധം. രണ്ട് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട അഞ്ച് വ്യക്തികളെ അവരുടെ കമ്പനികളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തുന്നതില്‍ നിന്നും തടഞ്ഞതായാണ് റിപ്പോര്‍ട്ട്.

'ഓപ്പറേഷന്‍ ഇക്കണോമിക് ഔട്ട്കാസ്റ്റ്' എന്ന പേരില്‍ ഇറാനെതിരായി യുഎസ് നടത്തുന്ന നടപടിയുടെ ഭാഗമാണ് ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരായ ഉപരോധങ്ങള്‍. ഇറാനിയന്‍ പെട്രോളിയം, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വ്യാപാരവുമായി ബന്ധപ്പെട്ട് പത്ത് സ്ഥാപനങ്ങള്‍ക്കും ആറ് വ്യക്തികള്‍ക്കും അഞ്ച് കപ്പലുകള്‍ക്കും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉപരോധം ഏര്‍പ്പെടുത്തുന്നു,' യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഒരു ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. 

Tags