സദ്ദാം ഹുസൈന് ഉപയോഗിച്ചിരുന്ന ബോയിങ് 747 വിമാനം ലേലത്തിന് വെച്ച് ഇറാഖ്
900,000 ഡോളറാണ് (8.34 കോടി രൂപ) അടിസ്ഥാന വില. അടുത്ത വര്‍ഷം തുണീഷ്യയില്‍ വെച്ചായിരിക്കും ലേലം നടക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സദ്ദാം ഹുസൈന് ഉപയോഗിച്ചിരുന്ന ബോയിങ് 747 വിമാനം ലേലത്തിന് വെച്ച് ഇറാഖ്. 900,000 ഡോളറാണ് (8.34 കോടി രൂപ) അടിസ്ഥാന വില. അടുത്ത വര്‍ഷം തുണീഷ്യയില്‍ വെച്ചായിരിക്കും ലേലം നടക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
1991 മുതല്‍ ഈ വിമാനം തൂണീഷ്യയിലെ ടോസൂര് നെഫ്റ്റ അന്താരാഷ്ട്ര വിമാനത്താവളത്തിലാണുള്ളത്. കുവൈത്ത് അധിനിവേശ സമയത്ത് അമേരിക്കന്‍ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ ആക്രമണങ്ങളില്‍ നിന്നും രക്ഷിക്കുന്നതിന്റെ ഭാഗമായി നിരവധി വിമാനങ്ങള്‍ കയറ്റിവിട്ടതിന്റെ കൂട്ടത്തില്‍ സദ്ദാമിന്റെ വിമാനവുമുണ്ടായിരുന്നു.
ലേലത്തില്‍ ജയിക്കുന്നയാള്‍ 20 ശതമാനം ഡെപ്പോസിറ്റും അഞ്ച് ദിവസത്തിനുള്ളില്‍ ബാക്കി തുകയും അടയ്ക്കണം എന്നാണ് റിപ്പോര്‍ട്ട്. യാതൊരു സാങ്കേതിക വാറണ്ടി ഉണ്ടായിരിക്കില്ലെന്ന് ഇറാഖി എയര്‍വേഴ്സ് അറിയിച്ചിട്ടുണ്ട്.
ഇറാഖി എയര്‍വേഴ്സ് വില്‍ക്കുന്ന രണ്ട് വിമാനങ്ങളില്‍ ഒന്നാണിത്. എന്നാല്‍ വിമാനങ്ങളുടെ നിലവിലെ അവസ്ഥയെ കുറിച്ച് കാര്യമായ വിവരങ്ങളൊന്നും ലഭ്യമല്ല. അതിദീര്‍ഘദൂര യാത്രകള്‍ക്കായി സജ്ജീകരിച്ച ബോയിങ് 747എസ്പി (സ്പെഷ്യല്‍ പെര്‍ഫോമന്‍സ്) വിഭാഗത്തില്‍പ്പെട്ട വിഐപി വിമാനമാണിത്. 1982ല്‍ അമേരിക്കയിലാണ് വിമാനം നിര്‍മിച്ചത്.
.jpg)

