മിഡില്‍ ഈസ്റ്റ് മേഖലയിലെ സംഘര്‍ഷവും ഹോര്‍മൂസ് വിഷയവും യുഎഇയുമായി ചര്‍ച്ച ചെയ്ത് എസ് ജയശങ്കര്‍

jai shankar

ഹോര്‍മുസ് കടലിടുക്ക് തങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണത്തിലാണെന്ന് റെവല്യൂഷണറി ഗാര്‍ഡ്‌സ് നാവിക വിഭാഗം സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി. 

മിഡില്‍ ഈസ്റ്റ് മേഖലയിലെ സംഘര്‍ഷവും ഹോര്‍മൂസ് വിഷയവും യുഎഇയുമായി ചര്‍ച്ച ചെയ്ത് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. യുഎഇ പ്രസിഡന്റ്, വിദേശകാര്യ മന്ത്രി, പ്രതിരോധ മന്ത്രി എന്നിവരുമായി വിദേശകാര്യ മന്ത്രി നിര്‍ണായക കൂടിക്കാഴ്ച്ചകള്‍ നടത്തി. മേഖലയുടെ സുരക്ഷ ചര്‍ച്ചയായതായി ജയശങ്കര്‍ പറഞ്ഞു. അതേസമയം, പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്.
ഹോര്‍മുസ് കടലിടുക്കില്‍ ഉപരോധം ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവിന് പിന്നാലെ, കടുത്ത പ്രത്യാക്രമണ ഭീഷണിയുമായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് രം?ഗത്തെത്തി. അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏതൊരു തെറ്റായ നീക്കവും ശത്രുക്കളെ കടലിടുക്കിലെ 'മരണച്ചുഴിയില്‍' അകപ്പെടുത്തുമെന്ന് ഇറാന്‍ സൈന്യം മുന്നറിയിപ്പ് നല്‍കി. മേഖലയില്‍ സൈനിക സംഘര്‍ഷം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിനില്‍ക്കുന്ന ഘട്ടത്തിലാണ് ഇറാന്റെ ഈ പ്രകോപനപരമായ പ്രതികരണം.

ഹോര്‍മുസ് കടലിടുക്ക് തങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണത്തിലാണെന്ന് റെവല്യൂഷണറി ഗാര്‍ഡ്‌സ് നാവിക വിഭാഗം സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി. 

Tags