ഇസ്രയേലിന് റഷ്യയുടെ മുന്നറിയിപ്പ്; ബുഷെഹര്‍ ആണവ നിലയം ആക്രമിക്കുന്നത് നിര്‍ത്തണം

iran

ബുഷെഹര്‍ ആണവ നിലയം ആക്രമിക്കുന്നത് നിര്‍ത്തണമെന്നും ആണവ നിലയിലത്തിലെ റഷ്യന്‍ ജീവനക്കാരുടെ ജീവന്‍ അപകടത്തിലാണെന്നും റഷ്യ മുന്നറിയിപ്പ് നല്‍കി.

ഇറാന്റെ ബുഷെഹര്‍ ആണവ നിലയത്തില്‍ ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേലിന് റഷ്യയുടെ മുന്നറിയിപ്പ്. ബുഷെഹര്‍ ആണവ നിലയം ആക്രമിക്കുന്നത് നിര്‍ത്തണമെന്നും ആണവ നിലയിലത്തിലെ റഷ്യന്‍ ജീവനക്കാരുടെ ജീവന്‍ അപകടത്തിലാണെന്നും റഷ്യ മുന്നറിയിപ്പ് നല്‍കി. ഇസ്രയേല്‍ ശ്രമിക്കുന്നത് ആണവ ദുരന്തം സൃഷ്ടിക്കാനാണ്. ഇതിന്റെ പ്രത്യഘാതം പരിഹരിക്കാന്‍ കഴിയാത്തതാണ്. മിസൈല്‍ ആക്രമണത്തില്‍ ദുരന്തം ഒഴിവായത് ഭാഗ്യം കൊണ്ടാണെന്നും റഷ്യ ഓര്‍മിപ്പിച്ചു.

കഴിഞ്ഞ ദിവസം ഇറാനെതിരായ ആക്രമങ്ങള്‍ക്കെതിരെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ രംഗത്ത് വന്നിരുന്നു. യുഎസ്-ഇസ്രായേല്‍ സഖ്യവും ഇറാനും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിന്റെ അനന്തരഫലങ്ങളെ ആറ് വര്‍ഷം മുമ്പ് കോവിഡ് -19 പാന്‍ഡെമിക്കിന് സമാനമായ തലത്തിലേക്ക് എത്തിക്കുമെന്നായിരുന്നു പുടിന്റെ പ്രതികരണം. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷത്തിന്റെ അനന്തരഫലങ്ങള്‍ ഇപ്പോഴും കൃത്യമായി പ്രവചിക്കാന്‍ പ്രയാസമാണ്. സംഘര്‍ഷം അന്താരാഷ്ട്ര ലോജിസ്റ്റിക്‌സ്, ഉല്‍പാദന, വിതരണ ശൃംഖലകള്‍ക്ക് കാര്യമായ നാശനഷ്ടങ്ങള്‍ വരുത്തിവയ്ക്കുന്നുണ്ട്. ഇതിനൊരു പരിഹാരം കാണണമെന്ന് പുടിന്‍ പറഞ്ഞു. അതേസമയം റഷ്യയുടെ പിന്തുണക്ക് ഇറാന്‍ നന്ദി പറഞ്ഞു പുടിന്റെ വാക്കുകള്‍ ധൈര്യം പകരുന്നുവെന്നാണ് എന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ പറഞ്ഞു.
രണ്ട് ദിവസം മുമ്പാണ് ഇറാന്റെ ബുഷെഹര്‍ ആണവ നിലയത്തില്‍ ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. ആണവനിലയത്തിന്റെ കോമ്പൗണ്ടിനുള്ളില്‍ മിസൈല്‍ അവശിഷ്ടം പതിച്ചുവെന്നും എന്നാല്‍ നാശനഷ്ടങ്ങളില്ലെന്നും ആണവച്ചോര്‍ച്ച ഇല്ലെന്നും ഇറാന്‍ വ്യക്തമാക്കി.

Tags