മോസ്‌കോയിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ റഷ്യൻ ജനറൽ കൊല്ലപ്പെട്ടു
Dec 23, 2025, 19:04 IST
റഷ്യയിലെ മോസ്‌കോയിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ റഷ്യൻ ജനറൽ കൊല്ലപ്പെട്ടു. കാറിന് അടിയിൽ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ച് ലഫ്.ജനറൽ ഫാനിൽ സർവരോവാണ് കൊല്ലപ്പെട്ടത്. റഷ്യൻ തലസ്ഥാനത്ത് ഒരു വർഷത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ മുതിർന്ന സൈനിക ഉദ്യോഗസ്ഥനാണ് ഫാനിൽ സർവരോവ്.
tRootC1469263">സായുധ സേനയുടെ പരിശീലന വിഭാഗത്തിന്റെ ചുമതലയിലുള്ള ഉദ്യോഗസ്ഥനായിരുന്നു 56കാരനായ ഫാനിൽ സർവരോവ്. യുക്രൈൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരാണ് ഫാനിൽ സർവരോവിന്റെ കാറിൽ ബോംബ് വച്ചതെന്നാണ് റഷ്യ ആരോപിക്കുന്നത്.
.jpg)


