റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ചെര്‍ണോബില്‍ ആണവ റിയാക്ടറിലെ സുരക്ഷാകവചത്തിന് തകരാര്‍
റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ചെര്‍ണോബില്‍ ആണവ റിയാക്ടറിലെ സുരക്ഷാകവചത്തിന് തകരാര്‍
റഷ്യന്‍ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് യുക്രെയ്നിലെ ചെര്‍ണോബില്‍ ആണവ റിയാക്ടറിനെ മൂടുന്ന സുരക്ഷാകവചത്തിന് തകരാര്‍ സംഭവിച്ചെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി സ്ഥിരീകരിച്ചു.
ആണവ വികിരണങ്ങള്‍ നിയന്ത്രിക്കാനുള്ള ശേഷി കവചത്തിന് നഷ്ടപ്പെട്ടെന്നും തകരാര്‍ ഉടന്‍ പരിഹരിക്കണമെന്നും ആണവോര്‍ജ ഏജന്‍സി. 1986-ലെ ചെര്‍ണോബില്‍ ദുരന്തത്തിനുശേഷം ആണവവികിരണം തടയാന്‍ കവചത്തിന് ഫെബ്രുവരിയില്‍ നടന്ന റഷ്യന്‍ ഡ്രോണ്‍ ആക്രമണത്തിലാണ് തകരാര്‍ സംഭവിച്ചത്.
tRootC1469263">അതേസമയം യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതില്‍, അമേരിക്കയും യുക്രൈനും തമ്മില്‍ നടത്തിയ ചര്‍ച്ച അവസാനിച്ചു. ഫ്ളോറിഡയിലെ മയാമിയിലാണ് ത്രിദിന ചര്‍ച്ച നടന്നത്. യുക്രെയ്ന്റെ സുരക്ഷാ ഗ്യാരന്റിയുടെ കാര്യത്തിലും ഡോണ്‍ബാസിലെ ഭൂമി റഷ്യയ്ക്ക് കൈമാറുന്ന കാര്യത്തിലും തീരുമാനമായില്ലെന്ന് റിപ്പോര്‍ട്ടുകള്‍.
.jpg)

