റഷ്യന്‍ മുന്നേറ്റം ; സെലെന്‍സ്‌കി വിദേശ യാത്രകള്‍ റദ്ദാക്കി

google news
zelensky

യുക്രെയ്‌നില്‍ റഷ്യന്‍ സൈന്യം മുന്നേറ്റം തുടരവേ വരും ദിവസങ്ങളിലെ വിദേശ യാത്രകളെല്ലാം പ്രസിഡന്റ് സെലെന്‍സ്‌കി റദ്ദാക്കി. എന്നാല്‍ അദ്ദേഹം കാരണം വ്യക്തമാക്കിയില്ല.
അതിനിടെ യുക്രെയ്‌ന് 200 കോടി ഡോളറിന്റെ സഹായം കൂടി നല്‍കുമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. രണ്ടു ദിവസമായി യുക്രെയ്‌നിലാണ് ബ്ലിങ്കന്‍.
വടക്കുകിടക്കുള്ള ഹര്‍കീവ് മേഖലയില്‍ കഴിഞ്ഞാഴ്ച മുതല്‍ റഷ്യന്‍ സൈന്യം മുന്നേറുകയാണ്. എണ്ണായിരത്തോളം പേര്‍ ഇവിടം വിട്ടുപോയി.
 

Tags