28 യുക്രെയ്നിയൻ ഡ്രോണുകൾ തകർത്ത് റഷ്യ
Mar 16, 2026, 18:39 IST
മോസ്കോ: തലസ്ഥാനത്തെ ആക്രമിക്കാൻ തുനിഞ്ഞ 28 യുക്രെയ്നിയൻ ഡ്രോണുകൾ റഷ്യൻ വ്യോമ പ്രതിരോധ യൂനിറ്റുകൾ തകർത്തതായി മോസ്കോ മേയർ സെർജി സോബ്യാനിൻ. 16 യുക്രെയ്നിയൻ ഡ്രോണുകൾ വെടിവെച്ചിട്ടതായി റഷ്യ നേരത്തേയും അവകാശപ്പെട്ടിരുന്നു. എന്നാൽ, നാശനഷ്ടങ്ങളുടെയോ ആളപായത്തിന്റെയോ വിശദാംശങ്ങൾ മേയർ നൽകിയില്ല.
tRootC1469263">ഡ്രോൺ ആക്രമണങ്ങളുടെ തരംഗങ്ങളെതുടർന്ന് തലസ്ഥാനത്തിന്റെ തെക്കുപടിഞ്ഞാറും വടക്കുപടിഞ്ഞാറും ഉള്ള വുൻകോവോ, ഷെറെമെറ്റിയേവോ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ പ്രവർത്തനം നിർത്തിവെച്ചത് വ്യോമ ഗതാഗതത്തെ തടസ്സപ്പെടുത്തി. ഡ്രോൺ ആക്രമണങ്ങൾക്കെതിരായ തയാറെടുപ്പിന്റെ ഭാഗമായി മോസ്കോ നഗരത്തിലും തലസ്ഥാന മേഖലയിലും ഇന്റർനെറ്റ് നിയന്ത്രിതമായി റദ്ദാക്കിയതായും റിപ്പോർട്ടുണ്ട്.
.jpg)


