റഷ്യയുമായി ഇടപെടുന്നത് യുക്രെയ്നിനേക്കാള്‍ എളുപ്പമാണ് : ട്രംപ്


ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചയില്‍ മധ്യസ്ഥത വഹിക്കാന്‍ ശ്രമിക്കുന്നതിനാല്‍, റഷ്യയുമായി ഇടപെടുന്നത് യുക്രെയ്നിനേക്കാള്‍ എളുപ്പമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു. സൗദി അറേബ്യയിലെ ജിദ്ദയില്‍ യുക്രെയ്ന്‍- അമേരിക്കന്‍ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ട്രംപ് ഈ പരാമര്‍ശം നടത്തിയത്. ട്രംപ് ‘പൂര്‍ണ്ണ വെടിനിര്‍ത്തല്‍’ എന്ന് പ്രഖ്യാപിച്ചതോടെ സെലന്‍സ്‌കി അതിന് സമ്മതിച്ചുവെന്ന് ചൂണ്ടിക്കാണിക്കുന്നു.
റഷ്യയോട് ഇടപഴകാന്‍ യുക്രെയ്‌നിനേക്കാള്‍ എളുപ്പമാണെന്ന് ട്രംപ് പറയുന്നു. സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള അന്തിമ കരാറിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പ്പായിരിക്കും ഈ വെടിനിര്‍ത്തലെന്ന് ട്രംപ് നേരത്തെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഇതിന് തയ്യാറായില്ലെങ്കില്‍ ‘ധാരാളം ആളുകള്‍’ കൊല്ലപ്പെടുമെന്ന് താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായും ട്രംപ് ചൂണ്ടിക്കാണിക്കുന്നു. ‘[റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് ഇതിനോട് യോജിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് കൂട്ടിച്ചേര്‍ത്തു.