പുടിനെതിരായ ലോക കോടതിയുടെ അറസ്റ്റ് വാറണ്ടിനെ പരിഹസിച്ച്​ റഷ്യ

google news
putin0

മോസ്‌കോ: ഹേഗ് ആസ്ഥാനമായുള്ള ലോക കോടതിയുടെ അധികാരപരിധി മോസ്കോ അംഗീകരിക്കാത്തതിനാൽ പ്രസിഡന്റ് വ്‌ളാദിമിർ പുടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ തീരുമാനം നിയമപരമായി അസാധുവാണെന്ന്​ റഷ്യ.

റഷ്യയിലെ ഉന്നത ഉദ്യോഗസ്ഥരും പ്രചാരകരും ലോക കോടതിയുടെ നടപടിയിൽ രോഷാകുലരായിരിക്കുകയാണ്​. അതേസമയം, അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ നീക്കത്തെ റഷ്യൻ പ്രതിപക്ഷ നേതാക്കൾ സ്വാഗതം ചെയ്തു. "വിവിധ രാജ്യങ്ങളെപ്പോലെ റഷ്യയും ഈ കോടതിയുടെ അധികാരപരിധി അംഗീകരിക്കുന്നില്ല. അതിനാൽ നിയമപരമായ കാഴ്ചപ്പാടിൽ, ഈ കോടതിയുടെ തീരുമാനങ്ങൾ അസാധുവാണ്" -റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

റഷ്യ ഐ.സി.സി അംഗമല്ല. ഐ.സി.സിയുടെ തീരുമാനങ്ങൾ റഷ്യയെ സംബന്ധിച്ച് യാതൊരു അർത്ഥവുമില്ലെന്നും റഷ്യൻ വിദേശകാര്യ വക്താവ് മരിയ സഖരോവ പറഞ്ഞു. "അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ റോം ചട്ടത്തിൽ റഷ്യ ഒരു കക്ഷിയല്ല. അതിന് കീഴിൽ ഒരു ബാധ്യതയും വഹിക്കുന്നില്ല. റഷ്യ ഈ ബോഡിയുമായി സഹകരിക്കുന്നില്ല. അന്താരാഷ്ട്ര കോടതിയിൽ നിന്ന് വരുന്ന അറസ്റ്റിന് സാധ്യമായ കെട്ടിച്ചമക്കലുകൾ ഞങ്ങളെ സംബന്ധിച്ചിടത്തോളം നിയമപരമായി അസാധുവായിരിക്കും" -പുടിന്റെ പേര് പരാമർശിക്കാതെ സഖരോവ പറഞ്ഞു. വാറന്റിനെ ടോയ്‌ലറ്റ് പേപ്പറിനോട് ഉപമിച്ച് റഷ്യയുടെ മുൻ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവും ട്വിറ്ററിൽ കുറിച്ചു.

യുക്രേനിയൻ കുട്ടികളെ നിയമവിരുദ്ധമായി നാടുകടത്തിയതിന് പുടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായി ഐ.സി.സി വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. റഷ്യയുടെ കുട്ടികളുടെ അവകാശങ്ങൾക്കായുള്ള പ്രസിഡൻഷ്യൽ കമ്മീഷണർ മരിയ എൽവോവ-ബെലോവക്കെതിരെയും സമാനമായ കുറ്റങ്ങൾ ചുമത്തി കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

"എനിക്കെതിരെ എല്ലാ രാജ്യങ്ങളിൽ നിന്നും, ജപ്പാനിൽ പോലും ഉപരോധം ഉണ്ട്. ഇപ്പോൾ ഒരു അറസ്റ്റ് വാറണ്ട്. എന്നാൽ ഞങ്ങൾ ഞങ്ങളുടെ ജോലി തുടരും" -എൽവോവ-ബെലോവയെ ഉദ്ധരിച്ച് സ്റ്റേറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. റഷ്യക്കാർക്കെതിരായ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ വാറണ്ടുകളിൽ റഷ്യ അന്വഷണത്തിന്​ ഉത്തരവിട്ടിട്ടുണ്ട്​. റഷ്യൻ പ്രസിഡന്റിനെ അറസ്റ്റ് ചെയ്യാനുള്ള ഏത് ശ്രമങ്ങളോടും സൈനികമായി പ്രതികരിക്കാൻ കഴിയും. ഹേഗിന്റെ തീരുമാനപ്രകാരം പുടിനെ അറസ്റ്റ് ചെയ്യുന്ന രാജ്യം കാണാൻ ഞാൻ ആഗ്രഹിക്കുന്നു. എട്ട്​ മിനിട്ടിനുശേം ആ രാജ്യത്ത്​ എന്തു നടക്കുമെന്ന്​ കാണാമെന്നും റഷ്യൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ ആർ.ടി മേധാവി മാർഗരിറ്റ സിമോണിയൻ പറഞ്ഞു.

യുക്രെയ്നിൽ നിന്ന് കുട്ടികളെ റഷ്യയുടെ അധീനതയിലുള്ള പ്രദേശത്തേക്കു തട്ടിക്കൊണ്ടുപോയെന്ന ആരോപണത്തിലെ പങ്കാളിത്തത്തിന്റെ പേരിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിനെതിരെയും മറ്റ്​ റഷ്യൻ ഉന്നതർക്കും എതിരെ രാജ്യാന്തര കോടതി അറസ്റ്റ് കഴിഞ്ഞ ദിവസം അറസ്റ്റ്​ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കുട്ടികളെ മാറ്റിപ്പാർപ്പിച്ചതു യുദ്ധക്കുറ്റങ്ങളുടെ പരിധിയിൽ വരുമെന്നു കോടതി പറഞ്ഞു. റഷ്യയിൽ കുട്ടികളുടെ അവകാശം സംരക്ഷിക്കുന്ന ഓഫിസിന്റെ ഉത്തരവാദിത്തം വഹിക്കുന്ന മരിയ അലക്സനേവ ല്​വോവ ബെലോവക്കും ഇതേ കേസിൽ അറസ്റ്റ് വാറണ്ട്​ പുറപ്പെടുവിച്ചു. ആരോപണം ശരിവെക്കുന്ന തെളിവുകൾ ലഭിച്ചതായും കോടതി പറഞ്ഞു.

അതിനിടെ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് അടുത്തയാഴ്ച മോസ്കോ സന്ദർശിക്കും. യുക്രെയ്ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ ഷിയുടെ സന്ദർശനത്തെ പാശ്ചാത്യ ശക്തികൾ ഗൗരവത്തോടെയാണ് കാണുന്നത്. റഷ്യക്ക്​ ആയുധങ്ങൾ നൽകാൻ ചൈന തയാറായേക്കും എന്നാണ് ആശങ്ക. എന്നാൽ ആയുധങ്ങൾ കൈമാറുമെന്ന പ്രചാരണം നിഷേധിച്ച ചൈന, അമേരിക്കയും യൂറോപ്യൻ "Toilet Paper": Russia Mocks World Court's Arrest Warrant Against Putinരാജ്യങ്ങളും യുക്രെയ്നിന് അത്യാധുനിക യുദ്ധവിമാനങ്ങൾ അടക്കമുള്ളവ നൽകുന്നതിനെ വിമർശിച്ചു.

Tags