പുടിന്‍-ട്രംപ് കൂടിക്കാഴ്ച സ്ഥിരീകരിച്ച് റഷ്യ
Mar 18, 2025, 18:38 IST


റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ചൊവ്വാഴ്ച ഫോണ്‍ സംഭാഷണം നടത്തുമെന്ന് സ്ഥിരീകരിച്ച് ക്രെംലിന്‍. അത്തരമൊരു സംഭാഷണത്തിന് റഷ്യ തയ്യാറാകുകയാണെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ ഇരു നേതാക്കളും എന്താണ് ചര്‍ച്ച ചെയ്യുന്നതെന്ന് ക്രെംലിന്‍ തയ്യാറായിട്ടില്ല. 2022 ഫെബ്രുവരിയില്‍ റഷ്യ ആരംഭിച്ച പൂര്‍ണ്ണ തോതിലുള്ള അധിനിവേശം അവസാനിപ്പിക്കാനുള്ള നിര്‍ദ്ദേശത്തില്‍ റഷ്യന്‍ പ്രസിഡന്റിന്റെ ധാരണ തേടുന്നതിനാല്‍, ചൊവ്വാഴ്ച പുടിനുമായി സംസാരിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് പ്രസിഡന്റ് ട്രംപ് നേരത്തെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.