പുതിയ ആണവ അന്തർവാഹിനി 'ഖബറോവ്സ്ക്' പുറത്തിറക്കി റഷ്യ
Nov 3, 2025, 18:43 IST
മോസ്കോ: റഷ്യയുടെ പുതിയ ആണവ അന്തർവാഹിനിയായ ഖബറോവ്സ്ക് പുറത്തിറക്കി. പോസിഡോൺ എന്ന ന്യൂക്ലിയർ ഡ്രോൺ വഹിക്കാൻ ശേഷിയുള്ള അന്തർവാഹിനിയാണിത്. വൻ പ്രഹരശേഷിയുള്ള പോസി ഡോണിന് തീരദേശ നഗരങ്ങളെ പൂർണമായും നശിപ്പിക്കാനുള്ള ശേഷിയുണ്ടെന്ന് റഷ്യ അവകാശപ്പെട്ടു.
ആണവോർജത്തിൽ പ്രവർത്തിക്കുന്ന പോസിഡോൺ വിജയകരമായി പരീക്ഷിച്ചതായി ബുധനാഴ്ച റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പ്രഖ്യാപിച്ചിരുന്നു.
tRootC1469263">.jpg)

