യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യക്ക് ഉദ്ദേശമില്ല, അവര്‍ ഇപ്പോഴും കൊന്നുകൊണ്ടിരിക്കുകയാണ്'; സെലന്‍സ്‌കി
യുദ്ധത്തിന്റെ ന്യായമായ ഒരു അന്ത്യത്തിനായി യുക്രൈന്‍ വാഷിംഗ്ടണുമായും യൂറോപ്യന്‍ സ്യകക്ഷികളുമായും അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്നും സെലെന്‍സ്‌കി പറഞ്ഞു.
റഷ്യയ്ക്ക് യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ താല്പര്യമില്ലെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി. ഉന്നതതല ചര്‍ച്ചകള്‍ നടക്കുന്ന ദിവസത്തില്‍ പോലും റഷ്യയുടെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടക്കുകയാണെന്നും യുദ്ധം അവസാനിപ്പിക്കാന്‍ മോസ്‌കോയ്ക്ക് ഉദ്ദേശമില്ലെന്ന് തെളിയിക്കുന്നതാണ് ഇതെന്നും സെലെന്‍സ്‌കി പറഞ്ഞു. ഉന്നതതല ചര്‍ച്ചകള്‍ നടക്കുമ്പോഴും റഷ്യ കൊന്നുകൊണ്ടിരിക്കുകയാണ് ഇത് വളരെയേറെ കാര്യങ്ങളാണ് നമ്മോട് പറയുന്നതെന്നാണ് സെലന്‍സ്‌കി എക്സില്‍ പങ്കുവെച്ച വീഡിയോവില്‍ പറഞ്ഞത്.
tRootC1469263">യുദ്ധത്തിന്റെ ന്യായമായ ഒരു അന്ത്യത്തിനായി യുക്രൈന്‍ വാഷിംഗ്ടണുമായും യൂറോപ്യന്‍ സ്യകക്ഷികളുമായും അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്നും സെലെന്‍സ്‌കി പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാന്‍ യുക്രെയ്ന്‍ കഴിയുന്നത്ര പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്, അമേരിക്കയില്‍ നിന്ന് ശക്തമായ ഒരു നിലപാട് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
.jpg)


