യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗത്വം: ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് റഷ്യ
കൂടുതല്‍ പാശ്ചാത്വരാജ്യങ്ങള്‍ക്ക് സ്ഥിരാംഗത്വം നല്‍കുന്നതിനെ റഷ്യ ശക്തമായി എതിര്‍ക്കുകയും ചെയ്തു.
യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നല്‍കണമെന്ന ആവശ്യത്തെ പിന്തുണച്ച് റഷ്യ. യുഎന്‍ പൊതുസഭയില്‍ സംസാരിക്കുന്നതിനിടെയാണ് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ഗേ ലാവ്‌റോവ് ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് പിന്തുണ അറിയിച്ചത്. കൂടുതല്‍ പാശ്ചാത്വരാജ്യങ്ങള്‍ക്ക് സ്ഥിരാംഗത്വം നല്‍കുന്നതിനെ റഷ്യ ശക്തമായി എതിര്‍ക്കുകയും ചെയ്തു.
യുഎന്‍ രക്ഷാസമിതിയില്‍ പരിഷ്‌കരണം നടത്തുമ്പോള്‍ ജര്‍മനി, ജപ്പാന്‍ പോലെയുള്ള രാജ്യങ്ങള്‍ക്ക് സ്ഥിരാംഗത്വം നല്‍കുന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു റഷ്യയുടെ നിലപാട്. രക്ഷാസമിതി വിപുലീകരിക്കുമ്പോള്‍ ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കണമെന്നും റഷ്യ ആവശ്യപ്പെട്ടു. ഇന്ത്യയ്‌ക്കൊപ്പം ബ്രസീലിന്റെ സ്ഥിരാംഗത്വത്തെയും തങ്ങള്‍ പിന്തുണയ്ക്കുന്നതായും റഷ്യന്‍ വിദേശകാര്യ മന്ത്രി ലാവ്‌റോവ് വ്യക്തമാക്കി.
.jpg)

