റഷ്യയും ഇറാനും ചേര്‍ന്ന് രാഷ്ട്രീയ-തന്ത്രപ്രധാന നീക്കത്തിന് തുടക്കമിടുന്നു

russia

പുടിന്‍ ക്രംലിനില്‍ വെച്ച് ഇറാന്റെ മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥനായ മൊഹ്‌സെന്‍ റെസായിയുമായി കൂടിക്കാഴ്ച നടത്തി.

അന്താരാഷ്ട്ര തലത്തിലും മേഖലയിലുമുള്ള നിര്‍ണ്ണായക സംഭവവികാസങ്ങള്‍ക്കിടെ റഷ്യയും ഇറാനും ചേര്‍ന്ന് വലിയൊരു രാഷ്ട്രീയ-തന്ത്രപ്രധാന നീക്കത്തിന് തുടക്കമിടുന്നു. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ ക്രംലിനില്‍ വെച്ച് ഇറാന്റെ മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥനായ മൊഹ്‌സെന്‍ റെസായിയുമായി കൂടിക്കാഴ്ച നടത്തി. അമേരിക്കയുമായുള്ള സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇറാനിയന്‍ പ്രതിനിധികള്‍ മധ്യസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു വ്യാഴാഴ്ച ഈ ഉയര്‍ന്ന തലത്തിലുള്ള സുപ്രധാന യോഗം.

ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള മുജ്തബ ഖമേനിയില്‍ നിന്നുള്ള സന്ദേശം മൊഹ്‌സെന്‍ റെസായി പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന് കൈമാറി. പുടിന്റെ ഓഫീസും ക്രംലിനില്‍ വെച്ച് ഇരുവരും തമ്മില്‍ നടത്തിയ ചര്‍ച്ച ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഗ്യാസ് പൈപ്പ് ലൈനും പ്രാദേശിക സുരക്ഷയും ചര്‍ച്ചയായിയുഎസുമായി തുടരുന്ന യുദ്ധത്തിന് ശേഷമുള്ള സാഹചര്യങ്ങളെക്കുറിച്ചും പ്രാദേശിക സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും പ്രസിഡന്റ് പുടിനുമായി നിര്‍ണ്ണായകമായ സംഭാഷണങ്ങള്‍ നടന്നതായി കൂടിക്കാഴ്ചയ്ക്ക് ശേഷം മൊഹ്‌സെന്‍ റെസായി അറിയിച്ചു.

റഷ്യയില്‍ നിന്ന് ഇറാനിലേക്ക് ഒരു ഗ്യാസ് പൈപ്പ് ലൈന്‍ നിര്‍മ്മിക്കുന്ന കാര്യവും ചര്‍ച്ചയുടെ പ്രധാന അജണ്ടയായിരുന്നു. ഇറാന്റെ ആഭ്യന്തര ഗ്യാസ് ക്ഷാമം പരിഹരിക്കാനും റഷ്യയുടെ ഗ്യാസ് ഇറാന്റെ അയല്‍രാജ്യങ്ങളിലേക്ക് വില്‍ക്കാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി ആസൂത്രണം ചെയ്യുന്നത്.

Tags