ഗാസയില്‍ പ്രതിരോധം വെടിഞ്ഞ് ആക്രമണത്തിലേക്ക് മാറാന്‍ തയ്യാറാണ് ; മുന്നറിയിപ്പുമായി ഇസ്രയേല്‍ സേനാ തലവന്‍

gaza

പ്രകോപനമുണ്ടായാല്‍ വലിയ തിരിച്ചടി നല്‍കുമെന്നാണ് പ്രസ്താവന.

ഗാസയിലെ സമാധാന പദ്ധതി മുന്നോട്ടു പോകുന്നതിനിടെ മുന്നറിയിപ്പുമായി ഇസ്രായേല്‍ സേന. പ്രതിരോധം വെടിഞ്ഞ് ആക്രമണത്തിലേക്ക് മാറാന്‍ തയ്യാറാണെന്നാണ് ഇസ്രയേല്‍ സേനാ തലവന്‍ മുന്നറിയിപ്പ് നല്‍കി. 

പ്രകോപനമുണ്ടായാല്‍ വലിയ തിരിച്ചടി നല്‍കുമെന്നാണ് പ്രസ്താവന. ഹമാസിനെ ഇല്ലാതാക്കാനും ഗാസയെ നിരായുധീകരിക്കാനും ഉള്ള ലക്ഷ്യങ്ങള്‍ ഉപേക്ഷിച്ചിട്ടില്ലെന്നാണ് സര്‍വ്വ സൈനിക മേധാവിയുടെ വാക്കുകള്‍. അതേസമയം, സംഘര്‍ഷം അവസാനിപ്പിച്ച് ഗാസയുടെ പുനര്‍നിര്‍മ്മാണം തുടങ്ങാനുള്ള സമയമായെന്ന് സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പറഞ്ഞു.

tRootC1469263">

Tags