വാഷിങ്ടൺ ഡിസിയിൽ എലിശല്യം രൂക്ഷം ; നിയന്ത്രണത്തിന് 130000 ഡോളറിൻറെ പദ്ധതി
വാഷിങ്ടൺ ഡിസിയിൽ നഗരത്തിലുടനീളം എലിശല്യം രൂക്ഷമായ സാഹചര്യത്തിൽ 130000 ഡോളർ അധവാ 1.2 കോടി രൂപയുടെ പദ്ധതി രൂപകൽപ്പന ചെയ്ത് അധികൃതർ. എലികളുടെ എണ്ണം നിയന്ത്രിക്കുന്നതിന് ജനന നിയന്ത്രണ രീതിയാണ് നടപ്പാക്കാൻ പോകുന്നത്. യുഎസ് തലസ്ഥാനമായ വാഷിങ്ടൺ ഡിസിയിലെ ആഡംസ് മോർഗൻ എന്ന റെസ്റ്റോറൻറ് പരിസരത്താണ് എലി ശല്യം രൂക്ഷം. ഇവിടെ ഈ പദ്ദതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതുവരെയും നഗരത്തിലെ ശുചിത്വ ഉദ്യോഗസ്ഥർ എലികളുടെ മാളത്തിൽ വിഷം വിതറുക മാത്രമാണ് ചെയ്തിരുന്നത്. എന്നാൽ പുതിയ പദ്ധതിയിലൂടെ ആരോഗ്യ വിഭാഗം എലികളുടെ ഗർഭധാരണം നിയന്ത്രിക്കുകയാണ് ലക്ഷ്യമിടുന്നത്.
'ഞങ്ങൾ എലികളുടെ എണ്ണം കുറയ്ക്കും, തുടർന്ന് മൂന്ന് ആഴ്ചയ്ക്കുള്ളിൽ ഞങ്ങൾ തിരിച്ചെത്തി ഏതെങ്കിലും കുഞ്ഞുങ്ങൾ അതിജീവിച്ചോ എന്ന് നോക്കും, ഉണ്ടെങ്കിൽ അവയെയും കൊണ്ടുപോകും,' ഡിസി ഹെൽത്ത് ഡയറക്ടർ അയന്ന ബെന്നറ്റ് പറഞ്ഞു. പദ്ധതി കൃത്യതയോടെ നടപ്പാക്കണമെങ്കിൽ നഗരവാസികളും സഹകരിക്കണമെന്ന് ബെന്നറ്റ് കൂട്ടിച്ചേർത്തു. പൊതുസ്ഥലങ്ങളിൽ ഭക്ഷണാവശിഷ്ടങ്ങൾ നിക്ഷേപിക്കുന്നത് പൂർണമായും ഇല്ലാതാക്കണമെന്നും ആവശ്യപ്പെട്ടു.
അമേരിക്കയിലെ ഒരു നഗരം എലി ശല്യം ഇല്ലാതാക്കാൻ എലികൾക്ക് ഗർഭ നിരോദനം നടപ്പാക്കുന്നത് ഇതാദ്യമായല്ല. 2013ൽ ന്യൂയോർക്കിൽ അധികൃതർ ഈ മാർഗം പരീക്ഷിച്ചിരുന്നു, എന്നാൽ അന്ന് ഉപയോഗിച്ച കനോലി ക്രീം എന്നറിയപ്പെട്ട ഗർഭനിരോധന മരുന്ന് ഫലം കണ്ടില്ല. എലികൾ ഇത് കഴിക്കാത്തതായിരുന്നു പദ്ധതിയുടെ പരാജയത്തിനു കാരണം.
.jpg)


