റാസല്‍ഖൈമ വാഹനാപകടം; മരിച്ചവരില്‍ രണ്ട് മലയാളികളെ തിരിച്ചറിഞ്ഞു

accident

അപകടത്തില്‍ കൂടുതല്‍ മലയാളികള്‍ മരിച്ചതായി അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്.

റാസല്‍ഖൈമയിലെ അല്‍ വതര്‍ റോഡിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരില്‍ മലയാളികളും. തലശ്ശേരി സ്വദേശി സങ്കീര്‍ത്ത സുരേഷ് (26) , മട്ടന്നൂര്‍ സ്വദേശിയായ മറ്റൊരാള്‍ എന്നിവര്‍ മരിച്ചതായി സ്ഥിരീകരിച്ചു. മരിച്ച രണ്ടാമത്തെയാളുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. അപകടത്തില്‍ കൂടുതല്‍ മലയാളികള്‍ മരിച്ചതായി അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്. അപകടത്തില്‍ മരിച്ച 13 പേരെയും തിരിച്ചറിയാനുള്ള നടപടികള്‍ തുടരുകയാണ്. പരിക്കേറ്റ 26 പേരില്‍ 12 പേര്‍ ആശുപത്രി വിട്ടു. 

ആന്ധ്രാപ്രദേശ് സ്വദേശി വിനോദ് കുമാര്‍ (31) ആണ് മരിച്ച മറ്റൊരു ഇന്ത്യക്കാരന്‍.

വാഹനാപകടത്തില്‍ മരിച്ച 13 പേരില്‍ 11 പേരും ഇന്ത്യക്കാരാണെന്നാണ് വിവരം. മരിച്ച മറ്റ് രണ്ടുപേരില്‍ ഒരാള്‍ ഫിലിപ്പീന്‍സ് സ്വദേശിയും മറ്റൊരാള്‍ ശ്രീലങ്കന്‍ സ്വദേശിയുമാണ്. ഒമാനില്‍ വിസ പുതുക്കി മടങ്ങുകയായിരുന്ന പ്രവാസികളാണ് അപകടത്തില്‍പ്പെട്ട ബസിലുണ്ടായിരുന്നത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള ട്രാവല്‍സിന്റെ ബസാണ് ഇതെന്നാണ് വിവരം. തകരാറിനെ തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബസിലേക്ക് ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടസമയത്ത് ബസില്‍ 41 യാത്രക്കാരുണ്ടായിരുന്നു.

Tags