ബലാത്സംഗം , ലൈംഗീക അതിക്രമം ; ബ്രിട്ടീഷ് കൊമേഡിയന്‍ താരം റസല്‍ ബ്രാന്‍ഡിന് പത്തരവര്‍ഷം തടവ് ശിക്ഷ

russel brad

സ്ത്രീയെ ലൈംഗീകമായി പീഡിപ്പിച്ചതിനും പെണ്‍കുട്ടിയടക്കം മൂന്നുപേര്‍ക്ക് നേരെ ശാരീരിക അതിക്രമം നടത്തിയതിനുമാണിത്. 

ബ്രിട്ടീഷ് കൊമേഡിയന്‍ റസല്‍ ബ്രാന്‍ഡിന് പീഡന കേസില്‍ പത്തരവര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. സ്ത്രീയെ ലൈംഗീകമായി പീഡിപ്പിച്ചതിനും പെണ്‍കുട്ടിയടക്കം മൂന്നുപേര്‍ക്ക് നേരെ ശാരീരിക അതിക്രമം നടത്തിയതിനുമാണിത്. 2004,2009 വര്‍ഷങ്ങളിലാണ് കേസിനാധാരമായ സംഭവം നടന്നത്.

ലണ്ടന്‍ കോടതിയിലെ വിചാരണ നടപടികള്‍ക്കിടെ ആറ് സ്ത്രീകള്‍ റസലിനെതിരെ തെളിവുകള്‍ സമര്‍പ്പിച്ചു. കഴിഞ്ഞ ആഴ്ചയാണഅ റസലിനെതിരെ ചുമത്തപ്പെട്ട ഏഴു കേസുകളില്‍ നാലെണ്ണത്തില്‍ അയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഇതില്‍ 2009 ല്‍ തന്റെ കോമഡി ഷോ കാണാനെത്തിയ ആരാധികയെ ബലാത്സംഗം ചെയ്തതും 2004നും 2009നും ഇടയില്‍ മറ്റ് മൂന്നുപേരെ ശാരീരിക അതിക്രമത്തിന് ഇരയാക്കിയതും ഉള്‍പ്പെടുന്നു. ബാര്‍, റേഡിയോ സ്റ്റേഷന്‍, ടെലിവിഷന്‍ സ്റ്റുഡിയോ എന്നിങ്ങനെ വിവിധ സ്ഥലങ്ങളില്‍ വച്ചാണ് പീഡനം നടന്നതെന്നാണ് വിവരം.

ശിക്ഷാ കാലത്തിന്റെ മൂന്നില്‍ രണ്ട് ഭാഗം റസല്‍ ജയിലില്‍ കഴിയണം. ബാക്കി കാലം നിയന്ത്രണങ്ങളോടെ പുറത്തു കഴിയാം. 51 കാരനായ റസല്‍ ഗായിക തെയ്റ്റി പെറിയുടെ മുന്‍ ഭര്‍ത്താവാണ്.
 

Tags