ഖത്തറിലെ ജനസംഖ്യ 32 ലക്ഷം പിന്നിട്ടു ; 3.2 ശതമാനം വർദ്ധനവ്

qatar

 ദോഹ: ഖത്തറിലെ ജനസംഖ്യ 2025-ൽ സ്ഥിരമായ വളർച്ച തുടരുന്നതായി നാഷണൽ പ്ലാനിംഗ് കൗൺസിൽ പുറത്തുവിട്ട പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ഡിസംബർ 2025 അവസാനം രാജ്യത്തെ ആകെ ജനസംഖ്യ 32,14,609 ആയി ഉയർന്നു. ഇത് 2024 ഡിസംബറുമായി താരതമ്യപ്പെടുത്തുമ്ബോൾ 2.3 ശതമാനം വർധനവാണ്. അതേസമയം, നവംബർ 2025 അവസാനത്തോടെ ഖത്തറിലെ ജനസംഖ്യ 33,40,858 ആയി എത്തിയിരുന്നുവെന്നും 2024-ലെ അതേ കാലയളവിനെ അപേക്ഷിച്ച്‌ 5.3 ശതമാനം വളർച്ച രേഖപ്പെടുത്തിയതായും മുൻ കണക്കുകൾ വ്യക്തമാക്കുന്നു. 2025-ന്റെ അവസാന മാസങ്ങളിൽ ശ്രദ്ധേയമായ മാറ്റം ആണ് ജനസംഖ്യയിൽ ഉണ്ടായിരിക്കുന്നത്.

tRootC1469263">

സാമ്ബത്തിക പ്രവർത്തനങ്ങളുടെ വ്യാപനം, വലിയ അടിസ്ഥാനസൗകര്യ-വികസന പദ്ധതികൾ, വിവിധ മേഖലകളിൽ പ്രൊഫഷണൽ തൊഴിലാളികളിലേക്കുള്ള ആവശ്യകത വർധിച്ചത് തുടങ്ങിയ ഘടകങ്ങളാണ് ജനസംഖ്യാ വർധനയ്ക്ക് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ഭാഗമായി ദേശീയ വികസന ലക്ഷ്യങ്ങളിലേക്ക് മുന്നേറുന്നതിനൊപ്പം ഭാവിയിലെ വളർച്ചയ്ക്കായി രാജ്യം തയ്യാറെടുക്കുന്നതിന്റെ സൂചനയാണ് ഈ കണക്കുകൾ നൽകുന്നത്.

Tags