പുടിന്‍ ഉടന്‍ മരിക്കും, അതോടെ എല്ലാം അവസാനിക്കും; വിവാദ പ്രസ്താവനയുമായി സെലന്‍സ്‌കി
Mar 28, 2025, 08:03 IST


റഷ്യന്‍ പ്രസിഡന്റിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതില്‍ യുഎസും യൂറോപ്പും ഐക്യത്തോടെ മുന്നോട്ട് പോകണമെന്നും സെലന്‍സ്‌കി ആവശ്യപ്പെട്ടു.
റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ഉടന്‍ മരിക്കുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി. പുടിന്റെ മരണത്തോടെ മാത്രമേ റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിക്കൂവെന്നും സെലന്‍സ്‌കി പറഞ്ഞു. റഷ്യന്‍ പ്രസിഡന്റിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതില്‍ യുഎസും യൂറോപ്പും ഐക്യത്തോടെ മുന്നോട്ട് പോകണമെന്നും സെലന്‍സ്‌കി ആവശ്യപ്പെട്ടു.
പുടിന്‍ സ്വന്തം മരണത്തെ വല്ലാതെ ഭയപ്പെടുന്നുണ്ട്. പുടിന്‍ ഉടന്‍ മരിക്കും. അതൊരു യാഥാര്‍ത്ഥ്യമാണ്. അതോടെ എല്ലാം അവസാനിക്കും. മരണം വരെ അധികാരത്തില്‍ തുടരുമെന്നാണ് പുതിന്‍ പ്രതീക്ഷിക്കുന്നത്. പുടിന്റെ അഭിലാഷങ്ങള്‍ യുക്രൈനില്‍ മാത്രം ഒതുങ്ങുന്നില്ല. മറിച്ച് പാശ്ചാത്യരാജ്യങ്ങളുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് ഇത് നീങ്ങുമെന്നും സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.
