കേരളത്തിലെ ബിജെപിയുടെ വളര്‍ച്ചയില്‍ എതിരാളികള്‍ക്ക് പോലും ഭിന്നാഭിപ്രായമില്ല: എന്‍.പി. രാധാകൃഷ്ണന്‍


കണ്ണൂര്‍: കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ചയില്‍ എതിരാളികള്‍ക്ക് പോലും ഭിന്നാഭിപ്രായമില്ലെന്ന് ഒബിസി മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ എന്‍.പി. രാധാകൃഷ്ണന്‍. മാരാര്‍ജി ഭവനില്‍ ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ തലത്തിലുള്ള ബിജെപിയുടെ വളര്‍ച്ചയ്ക്ക് സമാനമായ രീതിയില്‍ കേരളത്തിലും പാര്‍ട്ടി ജികീയ അടിത്തറ ശക്തമാക്കിക്കഴിഞ്ഞു. എതിരാളികള്‍ക്ക് പോലും അവഗണിക്കാനാവാത്ത വലിയ ശക്കിയായി ബിജെപി മാറിക്കഴിഞ്ഞു. എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന വലിയ പ്രസ്ഥാനമാണ് കേരളത്തിലെ ബിജെപി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലുള്‍പ്പടെ ബിജെപിയുടെ പ്രകടനം. ജികീയ പ്രശ്‌നങ്ങളില്‍ നമ്മുടെ ഇചപെടല്‍ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗം സി. രഘുനാഥ്, എ. ദാമോദരന്‍, സി നാരായണൻ, എ.പി. ഗംഗാധരന്‍, യു.ടി. ജയന്തന്‍, ടി.സി. മനോജ് എന്നിവര്‍ സംസാരിച്ചു.