യുക്രെയ്ന്‍ പിന്മാറിയില്ലെങ്കില്‍ സൈനികമാര്‍ഗത്തിലൂടെ ഭൂമി കൈവശപ്പെടുത്തുമെന്ന് പുടിന്‍
ലുഹാന്‍സ്‌ക്, ഡൊണെറ്റ്സ്‌ക്, ഖേഴ്സണ്‍, സപ്പോറേഷ്യ പ്രദേശങ്ങള്‍ വിട്ടുകിട്ടണമെന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്നും പുടിന്‍ വ്യക്തമാക്കി.
അമേരിക്കന്‍ സമാധാനപദ്ധതി യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ഭാവി കരാറുകളുടെ അടിസ്ഥാനമാകണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍.യുക്രെയ്ന്‍ പിന്മാറിയില്ലെങ്കില്‍ സൈനികമാര്‍ഗത്തിലൂടെ ഭൂമി കൈവശപ്പെടുത്തുമെന്നും പുടിന്‍. ലുഹാന്‍സ്‌ക്, ഡൊണെറ്റ്സ്‌ക്, ഖേഴ്സണ്‍, സപ്പോറേഷ്യ പ്രദേശങ്ങള്‍ വിട്ടുകിട്ടണമെന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്നും പുടിന്‍ വ്യക്തമാക്കി.
tRootC1469263">അമേരിക്കന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന്റെ നേതൃത്വത്തിലുള്ള സംഘം വരുന്ന ആഴ്ച പുതുക്കിയ സമാധാനപദ്ധതി ചര്‍ച്ച ചെയ്യാനായി റഷ്യയിലെത്താനിരിക്കെയാണ് പുടിന്റെ പ്രതികരണം. കിര്‍ഗിസ്ഥാനിലെ ബിഷ്തെക്കില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു പുടിന്‍. കരാറില്‍ വരുത്തിയ മാറ്റങ്ങള്‍ ഈ ആഴ്ച അമേരിക്കന്‍ ആര്‍മി സെക്രട്ടറി ഡാന്‍ ഡ്രിസ്‌കോളുമായി ചര്‍ച്ച ചെയ്യുമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളൊദിമിര്‍ സെലന്‍സ്‌കിയും വ്യക്തമാക്കി.
.jpg)


