പുടിന്റെ ഔദ്യോഗിക വസതി ലക്ഷ്യമിട്ട് നടന്ന ഡ്രോൺ ആക്രമണം ; കടുത്ത ആശങ്ക രേഖപ്പെടുത്തി നരേന്ദ്ര മോദി

putin0

 റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ ഔദ്യോഗിക വസതി ലക്ഷ്യമിട്ട് നടന്ന ഡ്രോൺ ആക്രമണ റിപ്പോർട്ടുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്ത ആശങ്ക രേഖപ്പെടുത്തി. യുക്രെയ്ൻ-റഷ്യ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് റഷ്യൻ ഭരണകൂടത്തിന്റെ ഹൃദയഭാഗത്തിന് നേരെ ആക്രമണമുണ്ടായിരിക്കുന്നത്.

tRootC1469263">

സംഭവത്തിൽ പ്രതികരിച്ച പ്രധാനമന്ത്രി, ശത്രുത അവസാനിപ്പിക്കുന്നതിനും സമാധാനം കൈവരിക്കുന്നതിനും നയതന്ത്ര ശ്രമങ്ങളാണ് ഏറ്റവും ഫലപ്രദമായ മാർഗമെന്ന് വ്യക്തമാക്കി. "റഷ്യൻ ഫെഡറേഷൻ പ്രസിഡന്റിന്റെ വസതിക്ക് നേരെയുണ്ടായ ആക്രമണ റിപ്പോർട്ടുകളിൽ അങ്ങേയറ്റം ആശങ്കയുണ്ട്. നിലവിലുള്ള നയതന്ത്ര ശ്രമങ്ങൾ തുടരേണ്ടത് അത്യാവശ്യമാണ്. പ്രകോപനപരമായ നടപടികൾ ഒഴിവാക്കി സമാധാനത്തിനായി എല്ലാവരും ഒരുമിച്ച് നിൽക്കണം," പ്രധാനമന്ത്രി എക്സിൽ (ട്വിറ്റർ) കുറിച്ചു.

തന്റെ വസതിക്ക് നേരെയുണ്ടായ നീക്കത്തിന് പിന്നിൽ യുക്രെയ്നാണെന്ന് റഷ്യൻ പ്രസിഡന്റ് ആരോപിച്ചു. ഇതിനെ "സ്റ്റേറ്റ് സ്പോൺസേർഡ് ടെററിസം" (ഭരണകൂടം സ്പോൺസർ ചെയ്ത ഭീകരവാദം) എന്നാണ് ക്രെംലിൻ വിശേഷിപ്പിച്ചത്. സംഭവത്തിന് തക്കതായ മറുപടി നൽകുമെന്നും തിരിച്ചടിക്കാനുള്ള ലക്ഷ്യങ്ങൾ റഷ്യൻ സൈന്യം ഇതിനകം നിശ്ചയിച്ചിട്ടുണ്ടെന്നും വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ് മുന്നറിയിപ്പ് നൽകി.
എന്നാൽ, റഷ്യയുടെ ആരോപണങ്ങൾ യുക്രെയ്ൻ പൂർണ്ണമായും തള്ളി. സമാധാന ചർച്ചകളെ അട്ടിമറിക്കാനും ലോകശ്രദ്ധ തിരിക്കാനുമുള്ള റഷ്യയുടെ തന്ത്രമാണിതെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. അന്താരാഷ്ട്ര സമ്മർദ്ദങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള വ്യാജ പ്രചാരണമാണിതെന്നും അവർ കൂട്ടിച്ചേർത്തു.

Tags