ആധുനിക അമേരിക്കയില്‍ ആദ്യമായി പരസ്യ വധശിക്ഷ ; നടപ്പാക്കാന്‍ ആര്‍മി ഫയറിങ് സ്‌ക്വാഡ് ; പെന്റഗണിന്റെ ലൈവ് സ്ട്രീമിങ്
ടെക്സാസിലെ സൈനിക കേന്ദ്രത്തില്‍ വച്ചു തന്നെയായിരിക്കും ശിക്ഷ നടപ്പിലാക്കുക.
90 വര്‍ഷങ്ങള്‍ക്ക് ശേഷം യുഎസില്‍ നടക്കാന്‍ പോകുന്ന വധശിക്ഷ വാര്‍ത്തയാവുകയാണ്. 2009 ല്‍ 13 പേരുടെ മരണത്തിന് കാരണമായ ഫോര്‍ട്ട് ഹൂഡ് വെടിവയ്പ്പ് കേസ് പ്രതിയും മുന്‍ സൈനിക മേജറുമായ നിദാല്‍ മാലിക് ഹസന്റെ വധശിക്ഷയാണ് ഇത്തരത്തില്‍ നടപ്പിലാക്കുന്നത്. വെടിവയ്പ്പ് നടന്ന ടെക്സാസിലെ സൈനിക കേന്ദ്രത്തില്‍ വച്ചു തന്നെയായിരിക്കും ശിക്ഷ നടപ്പിലാക്കുക. ഡിസംബര്‍ മൂന്നിനാണ് ശിക്ഷ നടപ്പിലാക്കുന്നതെന്ന് പെന്റഗണ്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
വധശിക്ഷ പൊതുജനങ്ങള്‍ക്ക് കാണാനായി ലൈവ് സ്ട്രീം സംവിധാനം സജ്ജമാക്കുമെന്ന് യുഎസ് സെക്രട്ടറി ഓഫ് വാര്‍ പീറ്റ് ഹെഗ്സെത്ത് പറഞ്ഞു. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളുടെ പരിണിത ഫലത്തെ കുറിച്ച് പൊതുജനത്തെ ബോധ്യപ്പെടുത്താനാണ് ഇതെന്നാണ് ഹെഗ്സെത്ത് റിയല്‍ അമേരിക്കാസ് വോയ്സ് പോഡ്കാസ്റ്റില്‍ പറഞ്ഞത്.
കൊലപാതകം നടത്തിയത് സേനയിലെ ഒരു മേജറാണ്, ഇസ്ലാം ഭീകരവാദി നടത്തിയ ആക്രമണത്തില്‍ 13 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ശിക്ഷ പൊതു സ്ഥലത്ത് വച്ച് തന്നെ നടപ്പിലാക്കുമെന്നും ഹെഗ്സെത്ത് കൂട്ടിച്ചേര്‍ത്തു.
ലൈവ് സ്ട്രീമിങ്ങിന് ട്രംപിന്റെ അംഗീകാരമുണ്ടോയെന്നത് വ്യക്തമല്ല. ഇതിനിടെ യുഎസില്‍ വധശിക്ഷ നടപ്പാക്കുന്നതിന്റെ ലൈവ് സ്ട്രീമിങ് നിരോധിക്കണമെന്ന് വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകളോട് ആംനെസ്റ്റി ഉള്‍പ്പെടെ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
.jpg)


