സെന്റ് പോളിലെ സിറ്റീസ് പള്ളിയിൽ നടന്ന പ്രതിഷേധം ; 30 പേർക്കെതിരെകൂടി കുറ്റം ചുമത്തി ട്രംപ് ഭരണകൂടം

Trump

 മിനിസോട്ട: സെന്റ് പോളിലെ സിറ്റീസ് പള്ളിയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തവർക്കെതിരെ വിവധ വകുപ്പുകൾ പ്രാകരം കുറ്റം ചുമത്തി ട്രംപ് ഭരണകൂടം. നിലവിൽ കുറ്റംചുമത്തിയവുടെ എണ്ണം 39 ആയി.

മിഡ്‌വെസ്റ്റേൺ സംസ്ഥാനമായ മിനസോട്ടയിൽ കുടിയേറ്റത്തിനെതായ പ്രകടനത്തിൻറെ ഭാഗമായാണ് പ്രതിഷേധം നടത്തിയത്. എന്നാൽ ഇവർക്കെതിരെ മതപരമായ ചടങ്ങ് തടസ്സപ്പെടുത്താൻ ശ്രമിച്ചെന്ന പേരിൽ കുറ്റം ചുമത്തിയെന്ന് അറ്റോർണി ജനറൽ പാം പ്രഖ്യാപിച്ചു.
അതേ സമയം മിനസോട്ട പ്രതിഷേധത്തിൽ പങ്കെടുത്തവരെ അടിച്ചമർത്താൻ ട്രംപ് ഭരണകൂടം ശ്രമിക്കുന്നതായി വിമർശകർ ആരോപിച്ചു.

tRootC1469263">

വ്യാഴാഴ്‌ച സമർപ്പിച്ച കുറ്റപത്രത്തിൽ, മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിനെതിരായ ഗൂഢാലോചന, മതസ്വാതന്ത്ര്യത്തിന്റെ വിനിയോഗത്തിൽ പരിക്കേൽപ്പിക്കുക, ഭീഷണിപ്പെടുത്തുക എന്നീ കുറ്റങ്ങാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. “ഓപ്പറേഷൻ പുള്ളപ്പ്” എന്ന് വിളിക്കപ്പെട്ട പ്രതിഷേധം, മിനസോട്ടയിൽ നടന്ന അക്രമാസക്തമായ കുടിയേറ്റ അടിച്ചമർത്തലിനെതിരെയുള്ളതാണ്. 

Tags