ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിയ കപ്പലുകള്‍ പുറത്തെത്തിക്കാനുള്ള 'പ്രോജക്ട് ഫ്രീഡം' നിര്‍ത്തിവെച്ച് ട്രംപ്

trump

കരാര്‍ അന്തിമമാക്കാനും ഒപ്പിടാനുമുള്ള പ്രക്രിയ സാധ്യമാക്കാനാകുമോ എന്ന് പരിശോധിക്കുന്നതിനാണ് പ്രോജക്ട് ഫ്രീഡം നിര്‍ത്തിവച്ചതെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. 

ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിയ കപ്പലുകള്‍ പുറത്തെത്തിക്കാനുള്ള 'പ്രോജക്ട് ഫ്രീഡം' താത്കാലികമായി നിര്‍ത്തിവച്ച് അമേരിക്ക. കരാര്‍ അന്തിമമാക്കാനും ഒപ്പിടാനുമുള്ള പ്രക്രിയ സാധ്യമാക്കാനാകുമോ എന്ന് പരിശോധിക്കുന്നതിനാണ് പ്രോജക്ട് ഫ്രീഡം നിര്‍ത്തിവച്ചതെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. 

ഇറാന്റെ പ്രതിനിധികളുമായുള്ള ചര്‍ച്ച പുരോഗമിക്കുകയാണെന്നും ട്രംപ്.മാത്രവുമല്ല പ്രോജക്ട് ഫ്രീഡം നിര്‍ത്തിവച്ചെങ്കിലും ഇറാനെതിരെയുള്ള നാവിക ഉപരോധം ശക്തമായി തുടരുമെന്നും ട്രംപ് പറഞ്ഞു.
പാകിസ്താന്റെയും മറ്റു രാജ്യങ്ങളുടെയും അഭ്യര്‍ത്ഥന മാനിച്ചാണ് പദ്ധതി താത്ക്കാലികമായി നിര്‍ത്തിയതെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

Tags