പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ന്ദ​ർ​ശ​നം ഉ​ഭ​യ​ക​ക്ഷി ബ​ന്ധം അ​വ​ലോ​ക​നം ചെ​യ്യാ​നു​ള്ള മി​ക​ച്ച അ​വ​സ​രം : യു.​എ​സ്

google news
modi

വാ​ഷി​ങ്ട​ൺ : പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​നം ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​ര​വും നി​ക്ഷേ​പ​വും പ്ര​തി​രോ​ധ പ​ങ്കാ​ളി​ത്ത​വും അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നും സ​ഹ​ക​ര​ണ​ത്തി​െ​ന്റ പു​തി​യ മേ​ഖ​ല​ക​ളെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യു​ന്ന​തി​നു​മു​ള്ള മി​ക​ച്ച അ​വ​സ​ര​മാ​ണെ​ന്ന് സ്​​റ്റേ​റ്റ് ഡി​പ്പാ​ർ​ട്മെ​ന്റി​ലെ മു​തി​ർ​ന്ന പ്ര​തി​നി​ധി പ​റ​ഞ്ഞു.

പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​െ​ന്റ ക്ഷ​ണ​പ്ര​കാ​രം അ​ടു​ത്ത​മാ​സ​മാ​ണ് മോ​ദി അ​മേ​രി​ക്ക സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. ജൂ​ൺ 22ന് ​പ്ര​സി​ഡ​ന്റ് ബൈ​ഡ​നും പ്ര​ഥ​മ വ​നി​ത ജി​ൽ ബൈ​ഡ​നും മോ​ദി​ക്ക് ഔ​ദ്യോ​ഗി​ക വി​രു​ന്നൊ​രു​ക്കും.

മോ​ദി​യെ സ്വീ​ക​രി​ക്കാ​ൻ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് ഇ​ന്ത്യാ കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള ഡെ​പ്യൂ​ട്ടി അ​സി. സെ​ക്ര​ട്ട​റി നാ​ൻ​സി ഇ​സോ ജാ​ക്സ​ൻ പ​റ​ഞ്ഞു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തി​നു​ള്ള മി​ക​ച്ച അ​വ​സ​ര​മാ​ണ് സ​ന്ദ​ർ​ശ​നം. ആ​രോ​ഗ്യം, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം, ശു​ദ്ധ​മാ​യ ഊ​ർ​ജ സാ​​​ങ്കേ​തി​ക വി​ദ്യ, ഭ​ക്ഷ്യ​സു​ര​ക്ഷ തു​ട​ങ്ങി​യ ആ​ഗോ​ള വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​തി​ന് ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ച​ർ​ച്ച​ചെ​യ്യു​മെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

Tags