ലോകനേതാക്കള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കിയ അത്താഴ വിരുന്നില്‍ പൂര്‍ണമായും വിളമ്പിയത് വെജിറ്റേറിയന്‍ ഭക്ഷണം

brics dinner

ഭാരതീയ പാചകകലയുടെ വൈവിധ്യവും തനിമയും ലോകനേതാക്കള്‍ക്ക് പരിചയപ്പെടുത്തുന്ന രീതിയിലാണ് മെനു ക്രമീകരിച്ചത്.

ദില്ലിയില്‍ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കിയ അത്താഴ വിരുന്നില്‍ പൂര്‍ണമായും വിളമ്പിയത് വെജിറ്റേറിയന്‍ ഭക്ഷണം. ഇന്ത്യയുടെ പരമ്പരാഗത രുചികളും പോഷകസമൃദ്ധമായ മില്ലറ്റ് വിഭവങ്ങളും ഉള്‍പ്പെടുത്തി പൂര്‍ണ്ണമായും വെജിറ്റേറിയന്‍ ഭക്ഷണമാണ് വിരുന്നില്‍ വിളമ്പിയത്. ഭാരതീയ പാചകകലയുടെ വൈവിധ്യവും തനിമയും ലോകനേതാക്കള്‍ക്ക് പരിചയപ്പെടുത്തുന്ന രീതിയിലാണ് മെനു ക്രമീകരിച്ചത്.


സ്റ്റാര്‍ട്ടേര്‍സ് ആയി ഗുജറാത്തി ശൈലിയിലുള്ള 'ഖാണ്ട്വി മില്‍ ഫ്യൂയില്‍', കൂണ്‍ ഉപയോഗിച്ച് തയ്യാറാക്കിയ 'ഖുംബ് ഗലൗട്ടി' എന്നിവയാണ് വിളമ്പിയത്. മെയിന്‍ കോഴ്സില്‍ നോര്‍ത്ത് ഇന്ത്യന്‍ വിഭവമായ പനീര്‍ ലബബ്ദാര്‍, ഹിമാലയന്‍ മോറെല്‍ കൂണും ആസ്പരാഗസും ചേര്‍ത്ത 'ഗുച്ചി മാര്‍മിക്', തെന്നിന്ത്യന്‍ ശൈലിയിലുള്ള 'കാരറ്റ് ബീന്‍ പൊരിയല്‍', 'തക്കാളി ബെല്ലെ സാറു' (പരിപ്പ്-തക്കാളി സൂപ്പ്), സുഗന്ധവ്യഞ്ജനങ്ങള്‍ ചേര്‍ത്ത 'മില്ലറ്റ് പുലാവ്', ബീറ്റ്റൂട്ട് റൈത്ത, വിവിധ തരം ഇന്ത്യന്‍ പലഹാരങ്ങളും ഉള്‍പ്പെട്ടിരുന്നു. മധുരപലഹാരങ്ങളായി ഓള്‍ഡ് ഡല്‍ഹി ശൈലിയിലുള്ള 'ഫ്രൂട്ട് ക്രീമും ജിലേബിയും', മുള്‍ബെറിയും തങ്കരേണുക്കളും ചേര്‍ത്ത 'ഷാഹ്തൂത് ഫിര്‍ണി' എന്നിവയും അതിഥികള്‍ക്കായി ഒരുക്കിയിരുന്നു.

വിരുന്നില്‍ പങ്കെടുക്കുന്നതിനായി കേന്ദ്രമന്ത്രിമാര്‍ക്കും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കും പ്രത്യേക ക്ഷണം ഉണ്ടായിരുന്നു. എന്നാല്‍ ദില്ലി നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സാധാരണക്കാരായ ജനങ്ങള്‍ക്ക് യാത്ര തടസ്സപ്പെടാതിരിക്കാനും വന്‍ വി.ഐ.പി വാഹനവ്യൂഹങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കി. മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും ഒരൊറ്റ പ്രത്യേക ബസിലാണ് വിരുന്ന് നടന്ന വേദിയിലേക്ക് എത്തിയത്.

Tags