പള്ളിയില്‍ കുര്‍ബാനയ്ക്കിടെ കുരിശ് തകര്‍ന്നുവീണ് വൈദികന് ദാരുണാന്ത്യം

priest

ശനിയാഴ്ച പള്ളിയില്‍ കുര്‍ബാന നടക്കുന്നതിനിടെയായിരുന്നു സംഭവം.

പള്ളിയില്‍ കുര്‍ബാനയ്ക്കിടെ കൂറ്റന്‍ കുരിശ് തകര്‍ന്നുവീണ് വൈദികന് ദാരുണാന്ത്യം. ഇക്വഡോറിലെ ?ഗ്വയാക്വിലിലെ കത്തോലിക്ക ദേവാലയത്തിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഗ്വയാക്വിലിലെ ന്യുസ്ട്ര സെനോറ ഡെല്‍ പെര്‍പെട്ട്വോ സോകോറോ പള്ളിയിലെ വൈദികനായ ഫാദര്‍ പാട്രീഷ്യോ ആല്‍ഫ്രെഡോ സാഞ്ചസ് മൊളിനാരിയാണ് അപകടത്തില്‍ മരിച്ചതെന്ന് ഗ്വയാക്വില്‍ അതിരൂപത ഞായറാഴ്ച അറിയിച്ചു. ശനിയാഴ്ച പള്ളിയില്‍ കുര്‍ബാന നടക്കുന്നതിനിടെയായിരുന്നു സംഭവം.

അള്‍ത്താരയില്‍നിന്ന് വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു വൈദികന്‍. ഇതിനിടെയാണ് അള്‍ത്താരയില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ കുരിശ് വൈദികന്റെ തലയിലേക്കും ദേഹത്തേക്കും വീണത്. സാമൂഹികമാധ്യമങ്ങളിലൂടെ കുര്‍ബാനയുടെ തത്സമയ സംപ്രേഷണമുണ്ടായിരുന്നതിനാല്‍ ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പിന്നീട് പുറത്തുവന്നിരുന്നു.

Tags