ഗള്‍ഫ് രാജ്യങ്ങളില്‍ സമ്മര്‍ദ്ദം ; കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ആക്രമണം
ഡ്രോണുകള്‍ അയച്ചാണ് ആക്രമണം ഉണ്ടായത്. എന്നാല്‍ ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാന്റെ ആക്രമണമുണ്ടായി. റഡാര്‍ സംവിധാനം ആക്രമിക്കപ്പെടുകയായിരുന്നു. ഡ്രോണുകള്‍ അയച്ചാണ് ആക്രമണം ഉണ്ടായത്. എന്നാല്‍ ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം.
സൗദി അല്‍ ഖര്‍ജില്‍ ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. മുന്നറിയിപ്പ് ലഭിച്ചാല്‍ പുറത്ത് ഇറങ്ങരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. യുഎഇ ഫുജൈറ ഓയില്‍ ഇന്‍ഡസ്ട്രി സോണില്‍ ഒരാള്‍ക്ക് പരിക്കേറ്റു.ജോര്‍ദാന്‍ സ്വദേശിക്കാണ് പരിക്കേറ്റത്. ഇവിടെയുണ്ടായ ഡ്രോണ്‍ ആക്രമണം തടഞ്ഞു.
tRootC1469263">അയല്‍ രാജ്യങ്ങളോട് അമേരിക്കന്‍ സൈനിക താവളങ്ങള്‍ അടച്ചുപൂട്ടാന്‍ ഇറാന്‍ വീണ്ടും ആവശ്യപ്പെട്ടു. മേഖലയില്‍ അമേരിക്കന്‍ സാന്നിധ്യമുണ്ടാകരുതെന്നും സമാധാനം ഉറപ്പാക്കാന്‍ അതാണ് മാര്‍?ഗമെന്നും ഗള്‍ഫ് രാജ്യങ്ങളോട് ഇറാന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു.
അതേസമയം, ഇറാഖില്‍ നിന്ന് ഉടന്‍ പുറത്തുകടക്കാന്‍ അമേരിക്കന്‍ പൗരര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
.jpg)


