വെനസ്വേല സ്വതന്ത്രരാജ്യമായി തുടരണം ; മാർപാപ്പ
വത്തിക്കാൻ സിറ്റി: വെനസ്വേല സ്വതന്ത്രരാജ്യമായി തുടരണമെന്ന് മാർപാപ്പ. ജനങ്ങളുടെ അവകാശങ്ങൾക്ക് പൂർണമായ ബഹുമാനം നൽകണമെന്നും വെനസ്വേലൻ ഭരണഘടന പ്രകാരമുള്ള നിയമങ്ങൾ പാലിക്കണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു. അക്രമത്തെ മറികടന്ന നീതിയുടേയും സമാധാനത്തിന്റേയും പാതയിലേക്ക് വെനസ്വേലയെ നയിക്കാൻ സാധിക്കണം. രാജ്യത്തിന്റെ പരമാധികാരം ഉറപ്പാക്കണമെന്ന് സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ വിശ്വസികളോട് സംസാരിക്കുന്നതിനിടെ മാർപാപ്പ പറഞ്ഞു.
tRootC1469263">ശനിയാഴ്ച പുലർച്ചെ മദുറോയെയും ഭാര്യയെയും യു.എസ് സേന ബന്ദിയാക്കിയത്. തുടർന്ന് യു.എസ് സൈനിക ഹെലികോപ്റ്ററിൽ കരീബിയൻ കടലിൽ ഉണ്ടായിരുന്ന യു.എസ്.എസ് ഇവോ ജിമ വിമാനവാഹിനി കപ്പലിലേക്ക് മാറ്റി. ശേഷം ഗ്വാണ്ടനാമോയിലെ അമേരിക്കൻ നാവിക കേന്ദ്രത്തിൽ എത്തിച്ചു. ഇവിടെ നിന്ന് പ്രത്യേക വിമാനത്തിൽ മദുറോയെയും ഭാര്യയെയും ന്യൂയോർക്കിലെ സ്റ്റിവാർട്ട് എയർ നാഷനൽ ഗാർഡ് ബേസിൽ എത്തിക്കുകയായിരുന്നു.
പ്രാദേശിക സമയം ശനിയാഴ്ച പുലർച്ചെയാണ് വെനിസ്വേല തലസ്ഥാനമായ കറാക്കസിൽ യു.എസ് അധിനിവേശമുണ്ടായത്. പുലർച്ചെ രണ്ടു മണിയോടെ കറാക്കസിൽ നടന്ന ആക്രമണം അര മണിക്കൂർ മാത്രമാണ് നീണ്ടത്. ഏഴിടത്ത് സ്ഫോടന ശബ്ദം കേട്ടതോടെ ജനങ്ങൾ പരിഭ്രാന്തിയിലായിരുന്നു. ഹെലികോപ്ടറുകൾ താഴ്ന്ന് പറന്നതായി ദൃക്സാക്ഷികൾ പറയുന്നു. പിന്നീട്, മണിക്കൂറുകൾക്ക് ശേഷം കരയാക്രമണം നടത്തുകയായിരുന്നു. സാധാരണക്കാരെയും സൈന്യത്തെയും യു.എസ് ആക്രമിച്ചെന്നും പല തവണ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും കറാക്കസ് നിവാസികൾ മാധ്യമങ്ങളെ അറിയിച്ചു.
.jpg)


