ശ്വാസകോശത്തില്‍ മുഴ, മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ വേണ്ടി വരുമെന്ന് വത്തിക്കാന്‍
ഇതൊരു പ്രത്യേക ഭാഗത്ത് മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് ഡോക്ടര്‍മാര്‍ വിശദമാക്കിയിട്ടുള്ളത്.
ശ്വാസകോശത്തിലെ മുഴ നീക്കാനായി ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ വേണ്ടി വരും. വരും ദിവസങ്ങളില്‍ ഈ ശസ്ത്രക്രിയ നടക്കുമെന്ന് വത്തിക്കാന്‍ വിശദമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പതിവ് വൈദ്യപരിശോധനയിലാണ് ശ്വാസകോശത്തില്‍ ചെറിയൊരു മുഴ കണ്ടെത്തിയത്. പ്രാരംഭ ഘട്ടത്തില്‍ തന്നെ കണ്ടെത്തിയതിനാല്‍ ഇതൊരു പ്രത്യേക ഭാഗത്ത് മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് ഡോക്ടര്‍മാര്‍ വിശദമാക്കിയിട്ടുള്ളത്. ഞായറാഴ്ച വത്തിക്കാനില്‍ നടന്ന പ്രാര്‍ത്ഥനയ്ക്ക് ശേഷമാണ് 71കാരനായ മാര്‍പ്പാപ്പ രോഗവിവരം വിശ്വാസികളോട് വിശദമാക്കിയത്. തനിക്കായി പ്രാര്‍ത്ഥിക്കുന്ന എല്ലാവര്‍ക്കും നന്ദി അറിയിച്ച അദ്ദേഹം, വരും ദിവസങ്ങളില്‍ നടക്കുന്ന ശസ്ത്രക്രിയ വിജയകരമാകുന്നതിനായി പ്രാര്‍ത്ഥനയില്‍ പങ്കുചേരണമെന്ന് വിശ്വാസികളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
ഇറ്റാലിയന്‍ ഭാഷയില്‍ നല്‍കിയ സന്ദേശത്തിലാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ച കാര്യം അദ്ദേഹം പങ്കുവെച്ചത്. റോമിലെ പ്രശസ്തമായ ഗെമെല്ലി ആശുപത്രിയില്‍ ശസ്ത്രക്രിയ നടക്കുമെന്നാണ് വത്തിക്കാന്‍ പുറത്തുവിട്ട വിവരങ്ങള്‍ വിശദമാക്കുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഏകദേശം ഒരു ആഴ്ചത്തെ വിശ്രമവും പരിചരണവും ആവശ്യമായി വരുമെന്നാണ് കരുതപ്പെടുന്നത്.
.jpg)


