അപകടനില തരണം ചെയ്ത് മാർപാപ്പ

Pope's health condition is very serious; he has been transferred to a ventilator
Pope's health condition is very serious; he has been transferred to a ventilator

റോം: ​ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​യെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രു​ന്ന ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ അ​പ​ക​ട നി​ല ത​ര​ണം ചെ​യ്ത​താ​യി റോ​മി​ലെ ജെ​മേ​ലി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ചി​കി​ത്സ​യോ​ട് അ​ദ്ദേ​ഹം ന​ന്നാ​യി പ്ര​തി​ക​രി​ക്കു​ന്നു​ണ്ടെ​ന്നും ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി​യു​ണ്ടെ​ന്നും ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. എ​ന്നി​രു​ന്നാ​ലും 88കാ​ര​നാ​യ മാ​ർ​പാ​പ്പ രോ​ഗ മു​ക്ത​നാ​യി​ട്ടി​ല്ല.

അ​സു​ഖം പൂ​ർ​ണ​മാ​യും ഭേ​ദ​മാ​കാ​ൻ കു​റ​ച്ചു​ദി​വ​സം​കൂ​ടി ആ​ശു​പ​ത്രി​യി​ൽ തു​ട​രേ​ണ്ടി വ​രും. ഏ​താ​ണ്ട് ഒ​രു മാ​സ​മാ​യി ചി​കി​ത്സ​യി​ലു​ള്ള മാ​ർ​പാ​പ്പ സ​പ്ലി​മെ​ന്റ​ൽ ഓ​ക്സി​ജ​നും രാ​ത്രി വെ​ന്റി​ലേ​ഷ​ൻ മാ​സ്കി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് ശ്വ​സി​ക്കു​ന്ന​ത്. തി​ങ്ക​ളാ​​ഴ്ച രാ​ത്രി ന​ന്നാ​യി ഉ​റ​ങ്ങി​യ​താ​യും ചൊ​വ്വാ​ഴ്ച രാ​വി​​ലെ എ​ട്ടി​ന് ഉ​ണ​ർ​ന്ന​താ​യും വ​ത്തി​ക്കാ​ൻ അ​റി​യി​ച്ചു.

ഞാ​യ​റാ​ഴ്ച ആ​രം​ഭി​ച്ച വ​ത്തി​ക്കാ​ൻ ഭ​ര​ണ​കേ​ന്ദ്ര​ത്തി​ലെ ഒ​രാ​ഴ്ച​ത്തെ നോ​മ്പു​കാ​ല ധ്യാ​ന​ത്തി​ൽ ആ​ശു​പ​ത്രി മു​റി​യി​ലി​രു​ന്ന് വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തി​രു​ന്നു.

Tags