ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സഹോദരനും അര്‍ബുദചികിത്സയില്‍

dead

മാര്‍പാപ്പയ്ക്ക് ശ്വാസകോശ അര്‍ബുദം സ്ഥിരീകരിച്ചെന്നും ശസ്ത്രക്രിയ നടത്തി മുഴ നീക്കംചെയ്‌തെന്നും വത്തിക്കാന്‍ അറിയിച്ചതിന് പിന്നാലെയാണ് ഈ വിവരവും പുറത്തുവരുന്നത്.

ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സഹോദരനും അര്‍ബുദ ചികിത്സയിലെന്ന് റിപ്പോര്‍ട്ട്. മാര്‍പാപ്പയുടെ മൂത്തസഹോദരനായ ലൂയിസ് പ്രെവോസ്റ്റാണ് അര്‍ബുദരോ?ഗത്തിന് ചികിത്സയില്‍ തുടരുന്നത്. മാര്‍പാപ്പയ്ക്ക് ശ്വാസകോശ അര്‍ബുദം സ്ഥിരീകരിച്ചെന്നും ശസ്ത്രക്രിയ നടത്തി മുഴ നീക്കംചെയ്‌തെന്നും വത്തിക്കാന്‍ അറിയിച്ചതിന് പിന്നാലെയാണ് ഈ വിവരവും പുറത്തുവരുന്നത്. ലൂയിസ് പ്രെവോസ്റ്റിന്റെ ഭാര്യ ഡെബോറ പ്രെവോസ്റ്റാണ് ഇക്കാര്യം സിബിഎസ് ന്യൂസിനോട് വെളിപ്പെടുത്തിയത്.


മാര്‍പാപ്പയുടെ സഹോദരനായ ലൂയിസിന് രക്താര്‍ബുദമാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു. 2017-ലാണ് ആദ്യം രോഗം കണ്ടെത്തിയത്. തുടര്‍ന്ന് ചികിത്സ തേടിയെങ്കിലും മൂന്നുമാസം മുന്‍പ് വീണ്ടും രോഗം ബാധിച്ചെന്നും ചികിത്സയിലാണെന്നും അവര്‍ വ്യക്തമാക്കി. വളരെ പ്രയാസകരമായ സാഹചര്യത്തിലൂടെയാണ് കുടുംബം കടന്നുപോകുന്നത്. എന്നാല്‍, രണ്ട് സഹോദരങ്ങള്‍ക്കും വേണ്ടി ധൈര്യം കൈവിടാതെ മുന്നോട്ടുപോവുകയാണെന്നും ലൂയിസ് പ്രെവോസ്റ്റിന്റെ ഭാര്യ പറഞ്ഞു.

ആശുപത്രിയില്‍ പോകുന്നതിന് മുന്‍പ് മാര്‍പാപ്പയുമായി സംസാരിച്ചിരുന്നു. വൈകാതെ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്നും അത് എങ്ങനെയാണെന്നും മാര്‍പാപ്പ പറഞ്ഞിരുന്നു. ഞങ്ങള്‍ എല്ലാവരും അവര്‍ രണ്ടുപേര്‍ക്കും വേണ്ടി പ്രാര്‍ഥനയിലാണ്. അവരുടെ മനോധൈര്യം നിലനിര്‍ത്താനാണ് ശ്രമിക്കുന്നതെന്നും ഡെബോറ പ്രെവോസ്റ്റ് കൂട്ടിച്ചേര്‍ത്തു.

Tags